‘വീരം’ ഹിന്ദി റീമേക്കില്‍ സല്‍മാന്‍ ഖാന്‍!

WEBDUNIA|
PRO
ശിവ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘വീരം’ ഈ വര്‍ഷത്തെ വലിയ ഹിറ്റാണ്. തല അജിത്തിന്‍റെ ഈ തകര്‍പ്പന്‍ ഹിറ്റ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്നാണ് പുതിയ വാര്‍ത്ത.

സല്‍മാന്‍ ഖാനാണ് വീരത്തിന്‍റെ ഹിന്ദി പതിപ്പില്‍ നായകനാകുന്നത്. തമന്നയ്ക്ക് പകരം ഹിന്ദി ചിത്രത്തില്‍ നായികയായി എത്തുന്നത് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശിവ തന്നെയായിരിക്കും ഈ സിനിമ ഹിന്ദിയില്‍ ഒരുക്കുക എന്നാണ് വിവരം. 2015ല്‍ മാത്രമേ ഈ ചിത്രം സംഭവിക്കുകയുള്ളൂ.

അതേസമയം, ഈ വര്‍ഷം തന്നെ വീണ്ടും അജിത്തുമായി ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് ശിവ. ആ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :