‘ധ്രുവനക്ഷത്രം’: സൂര്യയ്ക്ക് പകരം ചിമ്പു, പടം തുടങ്ങുന്നു!

WEBDUNIA|
PRO
‘ധ്രുവനക്ഷത്രം’ എന്ന പ്രൊജക്ട് ഗൌതം വാസുദേവ് മേനോന് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. ഒരുപാട് പേരുദോഷവും ആ പ്രൊജക്ട് ഗൌതം മേനോന് ഉണ്ടാക്കിക്കൊടുത്തു. സൂര്യയെ പോലെ ഒരു വലിയ നടന്‍ ആറുമാസത്തോളം കാത്തിരുന്നിട്ടും കൃത്യമായ ഒരു തിരക്കഥ എഴുതിനല്‍കാന്‍ ഗൌതം മേനോന് കഴിഞ്ഞില്ല എന്നത് വലിയ പോരായ്മയായാണ് ഇന്‍ഡസ്ട്രി വിലയിരുത്തിയത്. ആ ആരോപണം ഉന്നയിച്ചത് തന്നെ ആയിരുന്നു.

എന്തായാലും സൂര്യയ്ക്ക് മറുപടി നല്‍കാന്‍ ഗൌതം മേനോന്‍ ഒരുങ്ങുകയാണ്. സൂര്യയ്ക്ക് വേണ്ടിയെഴുതിയ ‘ധ്രുവനക്ഷത്രം’ എന്ന തിരക്കഥ ചിമ്പു(എസ് ടി ആര്‍)വിനെ നായകനാക്കി സിനിമയാക്കുകയാണ് ഗൌതം വാസുദേവ് മേനോന്‍. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്.

എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫ്രഞ്ച് ക്യാമറാമാനായ മാര്‍ക് കോണിങ്ക്സ് ആണ്. ‘മരിയാന്‍’ എന്ന സിനിമയുടെ ഛായാഗ്രഹണം അദ്ദേഹമായിരുന്നു. ഫോട്ടോണ്‍ കഥാസിന്‍റെ ബാനറില്‍ ഗൌതം മേനോന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ‘ധ്രുവനക്ഷത്രം’ എന്ന പേര് മാറാനിടയുണ്ട്.

സൂര്യയുടെ പിന്‍‌മാറ്റത്തോടെ പ്രതിസന്ധിയിലായ ഗൌതം മേനോന് ചിമ്പു തത്കാല്‍ ഡേറ്റ് നല്‍കി സഹായിക്കുകയായിരുന്നു. എന്തായാലും ‘വിണ്ണൈത്താണ്ടി വരുവായാ’ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു വലിയ ഹിറ്റ് തന്നെ പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :