‘ഈച്ച 2’ വരുന്നു, സംവിധാനം രാജമൌലി, നായകന്‍ സല്‍മാന്‍!

Eecha, Naan Ee, Rajamouli, Salman, Mohanlal, Mammootty, ഈച്ച, രാജമൌലി, നാന്‍ ഈ, സല്‍മാന്‍, മോഹന്‍ലാല്‍, മമ്മൂട്ടി
Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (19:41 IST)
2012ല്‍ ഇന്ത്യന്‍ സിനിമ ഒന്നാകെ ഒരു ഈച്ചയ്ക്ക് പിന്നാലെയായിരുന്നു. എസ് എസ് രാജമൌലി സംവിധാനം ചെയ്ത ‘ഈഗ’ എന്ന തെലുങ്ക് ചിത്രം മലയളത്തില്‍ ‘ഈച്ച’യായും തമിഴില്‍ ‘നാന്‍ ഈ’ ആയും ഹിന്ദിയില്‍ ‘മഖി’ ആയും റിലീസ് ചെയ്യപ്പെട്ടു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ചിത്രം വമ്പന്‍ വിജയം നേടി.

ഈച്ചയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്നാണ് പുതിയ വാര്‍ത്ത. ആദ്യഭാഗത്തില്‍ നാനിയും സുദീപും സമാന്തയുമായിരുന്നു താരങ്ങള്‍. ഇവര്‍ ആരും തന്നെ ഈച്ചയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ലെന്നാണ് സൂചന.

സല്‍മാന്‍ ഖാനായിരിക്കും 2ലെ നായകന്‍. രാജമൌലിയുടെ പിതാവായ കെ വി വിജയേന്ദ്രപ്രസാദാണ് ഈച്ച 2ന് തിരക്കഥ രചിക്കുന്നത്. സല്‍മാന്‍ ഖാന്‍റെ മെഗാഹിറ്റ് ചിത്രം ബജ്‌രം‌ഗി ബായിജാന് തിരക്കഥയെഴുതിയതും വിജയേന്ദ്രപ്രസാദ് ആയിരുന്നു.

ബാഹുബലി2ന് ശേഷം ഈച്ചയുടെ ജോലികളിലേക്ക് രാജമൌലി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നഡയിലുമായി ചിത്രം റിലീസ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :