സ്ത്രീ സമത്വത്തിന് വേണ്ടി വീണ്ടും റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്

പുരുഷമേധാവിത്വം അവസാനിപ്പിക്കും; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി റിമ കല്ലിങ്കല്‍

AISWARYA| Last Modified ശനി, 8 ജൂലൈ 2017 (14:15 IST)
സിനിമയില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതില്‍ സ്ത്രീ സമത്വത്തിന് വേണ്ടി പല നടിമാരും രംഗത്ത് വരുന്നുണ്ട്. അങ്ങനെ ഒരു നടിയാണ് റിമ കല്ലിങ്കല്‍. സ്ത്രീ സമത്വത്തിന് വേണ്ടി നടി റിമ കല്ലിങ്കല്‍ ഇതിന് മുന്‍പും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ സ്ത്രീ സമത്വത്തെ കുറിച്ച് ഹോളിവുഡ് താരം എമ്മ സ്‌റ്റോണ്‍ പറഞ്ഞ വാക്കുകള്‍ ഉദ്ദരിച്ച് റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എമ തന്റെ കൂടെ അഭിനയിച്ചിരുന്ന ചില സഹനടന്മാര്‍ അവര്‍ക്ക് ലഭിച്ചിരുന്ന പ്രതിഫലം വെട്ടിക്കുറച്ച് തുല്യത ഉറപ്പുവരുത്തുമായിരുന്നു എന്ന് എമ്മ. എമ പറഞ്ഞ ഈ അഭിമുഖം ഷെയര്‍ ചെയ്തുകൊണ്ടാണ് ഇപ്പോള്‍ റിമ കല്ലിങ്കല്‍ രംഗത്ത് വന്നിരിയ്ക്കുന്നത്. 'സ്ത്രീകള്‍ ഇങ്ങനെയാണ് പുരുഷന്മാര്‍ അങ്ങനെയാണ് എന്നതിനെ കുറിച്ചല്ല ഇത്. നമ്മളെല്ലാവരും തുല്യരാണ്. തുല്യമായ അവകാശവും ബഹുമാനവും ഓരോരുത്തരും അര്‍ഹിയ്ക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് റിമ അഭിമുഖം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :