സെയ്‌ഫിനെതിരെ വധശ്രമത്തിന് കേസ്

സെയ്ഫ്
IFMIFM
‘ബോളിവുഡ്‌ നവാബ്‌’ സെയ്‌ഫ്‌ അലിഖാന്‍ വീണ്ടും മാധ്യമ വിവാദത്തില്‍. ഫോട്ടോ എടുക്കാന്‍ ചുറ്റുംകൂടിയ പത്രക്കാരെ കൈയ്യേറ്റം ചെയ്‌തതിന്‍റെ പേരില്‍ സെയ്‌ഫിനെതിരെ പൊലീസ്‌ കേസെടുത്തിരിക്കുകയാണ്‌.

ബോളിവുഡ്‌ സുന്ദരി കരീന കപൂറിന്‍റെ കാമുകന്‍ മാധ്യമങ്ങളുടെ മുന്നില്‍ വില്ലനാകുന്നത്‌ ഇതാദ്യമല്ല. പാട്യാലയില്‍ ഷൂട്ടിങ്ങിന്‌ എത്തിയപ്പോഴാണ്‌ താരം പൊലീസ്‌ കേസില്‍ അകപ്പെട്ടത്‌.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ഒരു റെയില്‍വേസ്റ്റേഷനില്‍ ഇരുന്ന സെയ്‌ഫിന്‍റെ ചിത്രമെടുക്കാന്‍ ചില ‘പാപ്പിരാസികള്‍’ ശ്രമിച്ചതാണ്‌ കുഴപ്പമായത്‌. ഫോട്ടോ എടുക്കുന്നതിനെ സെയ്‌ഫ്‌ എതിര്‍ത്തു. തുടര്‍ന്ന്‌ സെയ്‌ഫിന്‍റെ കൂട്ടാളികളും പത്രഫോട്ടോഗ്രാഫര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

താരം റെയില്‍വേ പൊലീസിന്‌ പരാതി നല്‌കുകയും ചെയ്‌തു. എന്നാല്‍ ഇതിന്‌ ശേഷം സെയ്‌ഫിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാമറാമാന്മാരെ തല്ലുകയും ക്യാമറ തകര്‍ക്കാന്‍ ശ്രമിച്ചതുമാണ്‌ വിവാദമായത്‌.

ഫോട്ടോഗ്രാഫര്‍മാരുടെ പരാതിയെ തുടര്‍ന്ന്‌ സെയ്‌ഫിനെതിരെ റെയില്‍വെ പോലീസ്‌ വധശ്രമത്തിന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. സെയ്‌ഫിനെ ഉടന്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ റെയില്‍വെ പോലീസ്‌ മേധാവി പറഞ്ഞു.

WEBDUNIA|
‘തഷന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ കരീനയെ വളഞ്ഞ പത്രക്കാര്‍ക്ക്‌ എതിരെ സെയ്‌ഫ്‌ മസില്‍ പെരുപ്പിച്ചത്‌ നേരത്തെ വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :