അഗത|
Last Updated:
വ്യാഴം, 21 ഓഗസ്റ്റ് 2014 (21:26 IST)
'ഹൌ ഓള്‍ഡ് ആര് യൂ' എന്ന മലയാളം സൂപ്പര്‍ഹിറ്റിന്റെ ഡി വി ഡി തമിഴ് സൂപ്പര്‍താരം സൂര്യയും ജ്യോതികയും കണ്ടു. റോഷന് ആന്‍ഡ്രൂസ് നല്കിയ ഡി വി ഡി ഒന്നുകണ്ടുനോക്കാം എന്നുമാത്രമായിരുന്നു അപ്പോള്‍ അവര്‍ കരുതിയത്. എന്നാല്‍ സിനിമ രണ്ടുപേര്‍ക്കും വളരെ ഇഷ്ടമായി. അപ്പോഴാണ് ജ്യോതികയ്ക്ക് മുമ്പില്‍
സൂര്യ ഒരു നിര്‍ദ്ദേശം വച്ചത് - വേണമെങ്കില്‍ ഈ ചിത്രത്തിന്റെ റീമേക്കിലൂടെ ജ്യോതികയ്ക്ക് അഭിനയരംഗത്തേക്ക് തിരിച്ചുവരാം!
തീരുമാനമെടുക്കാന്‍ രണ്ടുദിവസമെടുത്തു ജ്യോതിക. പല കാര്യങ്ങളും ആലോചിച്ചു. ഈ കഥ തമിഴിലെടുത്താല് എങ്ങനെയുണ്ടാകുമെന്നും താന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ എത്രമാത്രം സാധ്യതകളുണ്ടെന്നും
ജ്യോതിക ആലോചിച്ചു. ഒടുവില്‍ ഈ സിനിമ ചെയ്യാമെന്ന തീരുമാനം ജ്യോതിക സൂര്യയെ അറിയിക്കുകയായിരുന്നു.
സൂര്യ ഈ സിനിമയുടെ റീമേക്ക് അവകാശം വാങ്ങി. റോഷന് ആന്‍ഡ്രൂസിനോട് ചെന്നൈയിലേക്ക് വരാമോ എന്ന് അഭ്യര്‍ത്ഥിച്ചു. റോഷനും തിരക്കഥാകൃത്ത് സഞ്ജയും കൂടി ചെന്നൈയിലെത്തി സൂര്യയെയും ജ്യോതികയെയും കണ്ടു.
തുടര്‍ന്നാണ് ഈ സിനിമ തമിഴിലെടുക്കുന്നു എന്നും ജ്യോതിക നായികയാകുമെന്നും റോഷന് ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്യുമെന്നും ഔദ്യോഗികമായ അറിയിപ്പുണ്ടായത്.