സന്തോഷ്‌ ശിവന്‍ പുസാനില്‍ ജൂറി

PROPRO
ലോകത്തെ മികച്ച ചലച്ചിത്രമേളകളിലൊന്നായി അറിയപ്പെടുന്ന പുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ ജൂറി അംഗമായി മലയാളി ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ്‌ ശിവന്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യന്‍രാജ്യങ്ങളിലെ ഏറ്റവും മികച്ച മേളയായി അംഗീകരിക്കപ്പെട്ടിട്ടുള്ള പതിമൂന്നാം പുസാന്‍ ചലച്ചിത്രമേള തെക്കന്‍ കൊറിയയുടെ കടലോര നഗരത്തില്‍ വ്യാഴാഴ്ചയാണ്‌ ആരംഭിക്കുക.

പ്രമുഖരാജ്യാന്തര ചലച്ചിത്ര വ്യക്തിത്വങ്ങള്‍ക്ക്‌ ഒപ്പമാണ്‌ സന്തോഷ്‌ ശിവനും ജൂറിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. ഇറാനിയന്‍ സംവിധായിക സമീര മക്‌മല്‍ ബഫ്‌, ഡാനിഷ്‌-ഫ്രഞ്ച്‌ നടി ആന്‍ കരീന, കൊറിയന്‍ അഭിനേത്രി ലീ-ഹ്വാ-സി, ജര്‍മ്മന്‍ ചലച്ചിത്ര നിര്‍മ്മാതാവ്‌ കാള്‍ ബൗഗാര്‍ട്ട്‌നര്‍ എന്നിവരാണ്‌ മറ്റ്‌ ജൂറി അംഗങ്ങള്‍.

WEBDUNIA|
അറുപതു രാജ്യങ്ങളില്‍ നിന്നായി 316 ചിത്രങ്ങളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :