സഞ്ജു ജയിലില്‍ നിന്ന് പാര്‍ലറിലേക്ക്!

PTI
സഞ്ജു ജയില്‍ മോചിതനായതില്‍ സന്തോഷവാനാണ്. മുംബൈയിലെ വീട്ടിലെത്തിയ ശേഷം എല്ലാവരോടും ഒപ്പമിരുന്ന് ആഹാരം കഴിച്ചും ഫാന്‍സിന് നന്ദി പറഞ്ഞും അത് വെളിപ്പെടുത്തുകയും ചെയ്തു. പക്ഷേ, ഇനി യാഥാര്‍ത്ഥ്യം ബാക്കി നില്‍ക്കുന്നു എന്ന് സഞ്ജുവിന് നന്നായി അറിയാം.

ജയിലില്‍ കഴിഞ്ഞ 37 ദിവസവും സഞ്ജു ഗ്ലാമറിനെ കുറിച്ച് ബോധവാനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതു പോരല്ലോ. താടിയും മുടിയും മിനുക്കാനായി തന്‍റെ സ്റ്റൈലിസ്റ്റ് ആലം ഹക്കിമിനെ ഉടന്‍ തന്നെ സന്ദര്‍ശിക്കാനിരിക്കുകയാണ് അദ്ദേഹം.

ഒട്ടും സമയം പാഴാക്കാതെ സുനില്‍ ഷെട്ടിയുടെ ഇഎം‌ഐയില്‍ (ഈസിലി മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്‍റ്) ‘സത്താര്‍ ഭായി’ ആയി വേഷ പകര്‍ച്ച നടത്താനാണ് ദത്ത് ഉടന്‍ തന്നെ താടിയും മുടിയും ഒരുക്കുന്നത്. ഈ ചിത്രത്തില്‍ തന്നെ രണ്ട് ഗാനങ്ങള്‍ ആലപിക്കാനും ദത്ത് പദ്ധതിയിടുന്നുണ്ട്.

ഇഎം‌ഐ കൂടാതെ കിഡ്നാപ്പ്, റേസ് എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളും ദത്തിനെ കാത്ത് ഇരിക്കുകയാണ്. എല്ലാം ഭംഗിയായി തന്നെ നടക്കുകയാണെങ്കില്‍ അടുത്ത ആഴ്ച തന്നെ ദത്ത് അഭിനയം പുനരാരംഭിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :