ചെന്നൈ|
Last Modified വെള്ളി, 5 ഫെബ്രുവരി 2016 (16:14 IST)
അന്തരിച്ച സംഗീത സംവിധായകന് ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്സന്(29) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. ചെന്നൈയിലെ ഒരു ഹോട്ടല്‍മുറിയിലാണ് ഷാനിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല.
ഷാന്‍ ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. വ്യാഴാഴ്ച രാത്രിയില്‍ ഒരു പാട്ട് റെക്കോര്‍ഡ് ചെയ്തതിന് ശേഷം ഹോട്ടല്‍ റൂമിലെത്തി ഉറങ്ങാന്‍ കിടന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാനത്തിന്റെ ബാക്കി ഭാഗം വെള്ളിയാഴ്ച റെക്കോര്‍ഡ് ചെയ്യാനിരിക്കുകയായിരുന്നു.
മൃതദേഹം തൃശൂരിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. 2011ലാണ് ജോണ്സണ് മരിക്കുന്നത്. തൊട്ടടുത്ത വര്‍ഷം മകന് റെന്‍ ജോണ്സന് ചെന്നൈയില്‍ ബൈക്കപകടത്തില്‍ മരിച്ചിരുന്നു.