വിജയ്, ധനുഷ്, ഫഹദ് ഫാസില്‍, രാം ചരണ്‍ തേജ - എല്ലാവര്‍ക്കും ഒരേയൊരു നായിക!

WEBDUNIA|
PRO
തമിഴിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളറും സൂപ്പര്‍താരവുമാണ് വിജയ്. അദ്ദേഹത്തിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്ന സമയം തമിഴ്നാട്ടില്‍ ഒരു ഉത്സവ പ്രതീതിയാണ്. പുതിയ സിനിമ ഓഗസ്റ്റ് ഒമ്പതിന് റിലീസാകും.

‘തലൈവാ’ എന്ന പുതിയ സിനിമ ഒരു രാഷ്ട്രീയ സിനിമയല്ല. പക്ഷേ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ചിത്രമാണ്. ഈ ചിത്രത്തില്‍ നായിക മറ്റാരുമല്ല, മലയാളികളുടെ സ്വന്തം അമലാ പോള്‍ ആണ്. അമല ആദ്യമായി വിജയുടെ നായികയാകുന്നു.

തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികാപദവിയിലേക്ക് എത്തുകയാണ് അമലാ പോള്‍. അതിന്‍റെ തുടക്കമാണ് തലൈവാ. ഈ ഓഗസ്റ്റ് മാസം അമലാ പോളിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. അതെന്താണെന്നോ?

വിജയെ കൂടാതെ തെന്നിന്ത്യയിലെ ഏറ്റവും ഹോട്ട് ആയ മറ്റ് നായകന്‍‌മാരും തങ്ങളുടെ പുതിയ ചിത്രങ്ങളില്‍ നായികയായി തെരഞ്ഞെടുത്തിരിക്കുന്നതും അമല പോളിനെ തന്നെ!

അടുത്ത പേജില്‍ - തമിഴകത്തെ ‘ഏറ്റവും മികച്ച നടന്‍’ ഇനി അമലയുടെ നായകന്‍!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :