വിക്രമിന് നായിക നയന്‍‌താര!

വിക്രം, നയന്‍‌താര, ഐ, ഷങ്കര്‍, കെ വി ആനന്ദ്, ധനുഷ്
Last Updated: വെള്ളി, 20 ഫെബ്രുവരി 2015 (14:34 IST)
'ഐ' മെഗാഹിറ്റായതോടെ വിക്രമിന് പിന്നാലെയാണ് ഇപ്പോള്‍ സംവിധായകരും നിര്‍മ്മാതാക്കളും. വമ്പന്‍ സിനിമകളുടെ നീണ്ട നിരയാണ് വിക്രമിനെ കാത്തിരിക്കുന്നത്. ഇതില്‍, വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത '10 എണ്‍‌റതുക്കുള്ളേ' പൂര്‍ത്തിയായിക്കഴിഞ്ഞു.

ഗൌതം വാസുദേവ് മേനോന്‍ തന്‍റെ അടുത്ത ചിത്രത്തിലെ നായകനായി വിക്രമിനെ നിശ്ചയിച്ചുകഴിഞ്ഞു. പുതിയ വാര്‍ത്ത, സംവിധായകന്‍ ആനന്ദ് ശങ്കറിന്‍റെ പുതിയ സിനിമയിലും വിക്രം തന്നെ നായകന്‍.

ഈ സിനിമയില്‍ വിക്രമിന് നായികയായെത്തുന്നത് നയന്‍‌താരയാണ്. നയന്‍സ് ആദ്യമായാണ് വിക്രമിന്‍റെ നായികയാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഈ സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം 'അരിമ നമ്പി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് ആനന്ദ് ശങ്കര്‍. വിക്രം പ്രഭു ആയിരുന്നു ആ ചിത്രത്തിലെ നായകന്‍. എ ആര്‍ മുരുഗദോസിന്‍റെ സംവിധാന സഹായിയായിരുന്നു ആനന്ദ് ശങ്കര്‍.

നയന്‍‌താരയെയും വിക്രമിനെയും ജോഡിയാക്കി സംവിധായകന്‍ ഭൂപതിപാണ്ഡ്യന്‍ മുമ്പ് ഒരു സിനിമ ആലോചിച്ചതാണ്. രാജവേഷം എന്നായിരുന്നു ആ പ്രൊജക്ടിന്‍റെ പേര്. എന്നാല്‍ ചില പ്രത്യേക കാരണത്താല്‍ ആ സിനിമ യാഥാര്‍ത്ഥ്യമായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :