ലാല്‍ വീണ്ടും ഹിന്ദി പറയുന്നു

PROPRO
‘ആഗി’ന്‌ ശേഷം മോഹന്‍ലാല്‍ വീണ്ടും ബോളിവുഡ്‌ ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രിയകൂട്ടുകാരന്‍ പ്രിയദര്‍ശന്‍റെ ചിത്രത്തിലാണ്‌ ഇക്കുറി ലാല്‍ ഹിന്ദി പറയുക.

എയ്‌ഡ്‌സിനെതിരെ ബോധവത്‌കരണം നടത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ചിത്രത്തിലാണ്‌ വ്യത്യസ്‌തമായ വേഷത്തില്‍ ലാല്‍ അഭിനയിക്കുന്നത്‌. സിനിമക്ക്‌ വേണ്ടി രണ്ടാഴ്‌ച താന്‍ മാറ്റി വച്ചിട്ടുണ്ടെന്ന്‌ ലാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

“പ്രിയന്‍റെ ‘കാഞ്ചീവര’ത്തില്‍ ഞാന്‍ ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നത്‌. ഡേറ്റ്‌ പ്രശ്‌നം മൂലം നടന്നില്ല, പുതിയ ചിത്രത്തില്‍ അഭിനയിക്കാനാണ്‌ ശ്രമം. നല്ല വേഷമാണ്‌ എനിക്ക്‌ സിനിമയില്‍ ഉള്ളത്”‌.

ബോളിവുഡിലെ എക്കാലത്തേയും മികച്ച ചിത്രമായ ഷോലെ , ആഗ്‌ എന്ന പേരില്‍ റീമേക്ക്‌ ചെയ്‌ത്‌ രാം ഗോപാല്‍വര്‍മ്മ നശിപ്പിച്ചു എന്ന ആരോപണത്തേയും ലാല്‍ തള്ളുന്നു. ആഗിനെ കുറ്റം പറയുന്നവര്‍ മുന്‍കാലങ്ങളില്‍ വര്‍മ്മ ബോളിവുഡില്‍ ചെയ്‌ത കാര്യങ്ങള്‍ മറക്കരുതെന്നും ലാല്‍ പറയുന്നു.

WEBDUNIA|
ജാക്കിച്ചാന്‌ ഒപ്പം അഭിനയിക്കുന്ന ജാപ്പാനീസ്‌ ചിത്രത്തിന്‌ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്‌ ലാല്‍ ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :