ലാല്‍ ചിത്രം - എട്ടാം ക്ലാസും ഗുസ്തിയും

PROPRO
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘എട്ടാം ക്ലാസും ഗുസ്തിയും’. പേരു സൂചിപ്പിക്കുന്നതു പോലെ ഒരു മുഴുനീള കോമഡിച്ചിത്രമായ ഈ സിനിമ ജോണി ആന്‍റണിയാണ് സംവിധാനം ചെയ്യുന്നത്. ജോണിയുടെ ആദ്യം മോഹന്‍ലാല്‍ ചിത്രമാണ് ഇത്.

ജോണി ആന്‍റണിയുടെ പതിവ് എഴുത്തുകാരായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ആണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. അത്യാവശ്യം തല്ലും വഴക്കുമായി നടക്കുന്ന അക്ഷരാഭ്യാസമില്ലാത്ത ഒരു പോക്കിരിയെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഈ വര്‍ഷം ‘എട്ടാം ക്ലാസും ഗുസ്തിയും’ നടക്കാനിടയില്ല.

ഇപ്പോള്‍ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് ജോണി ആന്‍റണി. ഉടന്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ഗ്രാഫിക്സ് ജോലികള്‍ നടക്കുകയാണ്. ഇതു കഴിഞ്ഞാല്‍ സി ഐ ഡി മൂസയുടെ രണ്ടാം ഭാഗമാണ് ജോണി ആലോചിക്കുന്നത്. പഴയ മൂസയിലെ താരങ്ങളെല്ലാം ഈ ചിത്രത്തിലുമുണ്ടാകും. അടുത്ത വര്‍ഷം ആദ്യം എട്ടാം ക്ലാസും ഗുസ്തിയും ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചനകള്‍.

WEBDUNIA| Last Modified വെള്ളി, 17 ഏപ്രില്‍ 2009 (20:01 IST)
ട്വന്‍റി 20യോടെ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്തുക്കളായി മാറിക്കഴിഞ്ഞ സിബി - ഉദയന്‍ ടീം ഏറെ ശ്രദ്ധയോടെയാണ് ജോണി ആന്‍റണിയുടെ ആദ്യ മോഹന്‍ലാല്‍ ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :