മോഹന്‍ ലാലിന്റെ ക്രിസ്തുമസ് ചിത്രം ‘ഫ്ലാഷ്’ ചിത്രീകരണം പൂര്‍ത്തിയാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം ലാലും സിബി മലയിലും ഒന്നിക്കുന്ന ഈ ചിത്രം വന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്.
അഞ്ച് വര്‍ഷത്തിനു മുമ്പ് ഇറങ്ങിയ ‘ദേവദൂതന്’ എന്ന സിനിമയായിരുന്നു ലാല്‍ നായകനായ അവസാന സിബി മലയില്‍ ചിത്രം.
മുംബൈയിലെ ഐടി ബിസിനസുകാരനായ മിഥുന് മാധവന്റെ വേഷമാണ് ലാലിന്റേത്. നോട്ട്ബുക്കിലൂടെ റോഷന് ആന്‍ഡ്ര്യൂസ് മലയാളത്തിന് സമ്മാനിച്ച പാര്‍വതിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
‘ഐഡിയ ശശി’ എന്ന പേരില്‍ ഒരു തകര്‍പ്പന്‍ ഹാസ്യകഥാപാത്രമായി ജഗതിയും ഫ്ലാഷില്‍ വേഷമിടുന്നു.
പത്രപ്രവര്‍ത്തകനായ ഭാസുരചന്ദ്രനാണ് ഫ്ലാഷിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സാജന് കാലതില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.