രണ്‍ജി പണിക്കരുടെ ചിത്രത്തില്‍ മോഹന്‍ലാല്‍

WEBDUNIA|
PRO
മോഹന്‍ലാലിനു വേണ്ടി രണ്‍ജി പണിക്കര്‍ എഴുതിയ ഏക തിരക്കഥ ‘പ്രജ’ ആയിരുന്നു. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം പക്ഷേ ബോക്സോഫീസില്‍ പരാജയമായി. മോഹന്‍ലാലിന്‍റെ ശരീരഭാഷയ്ക്ക് യോജ്യമായ ഡയലോഗുകളായിരുന്നില്ല ആ ചിത്രത്തിലേതെന്നായിരുന്നു പ്രധാന വിമര്‍ശനം. അതിന് ശേഷം ‘നരന്‍’ എന്നൊരു പൊലീസ് സ്റ്റോറിയും ലാലിനെ നായകനാക്കി രണ്‍ജി ആലോചിച്ചിരുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ അത് നടന്നില്ല. ആ കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പിന്നീട് രണ്‍ജി ‘രൌദ്രം’ സൃഷ്ടിച്ചത്.

ഇപ്പോഴിതാ, മോഹന്‍ലാലിനെ നായകനാക്കി രണ്‍ജി പണിക്കര്‍ ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമാണ്. മോഹന്‍ലാലിന്‍റെ വ്യത്യസ്തമായ കഥാപാത്രത്തെയായിരിക്കും ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കുക.

തീ പാറുന്ന സംഭാഷണങ്ങളും കരുത്തുറ്റ മുഹൂര്‍ത്തങ്ങളുമുള്ള ഈ സിനിമയുടെ തിരക്കഥയ്ക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിച്ചുവരികയാണ് രണ്‍ജി ഇപ്പോള്‍. മാക്സ് ലാബായിരിക്കും ഈ സിനിമ പ്രദര്‍ശനത്തിനെത്തിക്കുക. എന്നാല്‍ ഈ ചിത്രത്തിന് മുമ്പ് രണ്ടു ചിത്രങ്ങള്‍ ഒരുക്കാന്‍ രണ്‍ജി പണിക്കര്‍ പദ്ധതിയിടുന്നതായും സൂചനയുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ‘കടുവാക്കുന്നില്‍ കുറുവച്ചന്‍’ എന്ന പേരില്‍ ഒരു സിനിമയായിരിക്കും അതിലൊന്ന് എന്നാണ് അറിയുന്നത്. മാത്രമല്ല, വിജി തമ്പി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന് രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്നതായും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :