'യെന്നൈ അറിന്താല്‍' കരയിക്കും!

യെന്നൈ അറിന്താല്‍, അജിത്, അരുണ്‍, ഗൌതം മേനോന്‍, ഹാരിസ്
Last Updated: ചൊവ്വ, 3 ഫെബ്രുവരി 2015 (18:33 IST)
ഏറെക്കാലമായി ഇന്ത്യന്‍ സിനിമാലോകം കാത്തിരുന്ന 'യെന്നൈ അറിന്താല്‍' ഫെബ്രുവരി അഞ്ചിന് പ്രദര്‍ശനത്തിനെത്തുകയാണ്. ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഈ അജിത് ചിത്രം ത്രില്ലടിപ്പിക്കുക മാത്രമല്ല, കരയിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്‍റെ പ്രിവ്യൂ കണ്ട ഗാനരചയിതാവ് മദന്‍ കാര്‍ക്കിയുടെ ഭാര്യ നന്ദിനി കാര്‍ക്കി കരച്ചിലടക്കാന്‍ പാടുപെട്ടത്രേ. നന്ദിനി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ഒരു റേസി ത്രില്ലര്‍ എന്നതിലുപരി ആഴത്തിലുള്ള ഇമോഷണല്‍ രംഗങ്ങളും ഈ സിനിമയുടെ പ്രത്യേകതയാണെന്ന് നന്ദിനി ട്വീറ്റ് ചെയ്യുന്നു. ഈ സ്റ്റൈലിഷ് ചിത്രത്തില്‍ താരങ്ങള്‍ അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളതത്രേ.

അനുഷ്ക ഷെട്ടിയും ത്രിഷയുമാണ് യെന്നൈ അറിന്താലിനെ നായികമാര്‍. ഹാരിസ് ജയരാജാണ് സംഗീതം.

യു/എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. രണ്ടു മണിക്കൂര്‍ 56 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. എല്ലാ ഏരിയയിലേക്കുമുള്ള വിതരണാവകാശം വിറ്റുകഴിഞ്ഞിട്ടുണ്ട്. യെന്നൈ അറിന്താലിന്‍റെ തെലുങ്ക് പതിപ്പ് തമിഴ് റിലീസിന് രണ്ടാഴ്ചയ്ക്ക് ശേഷമേ പുറത്തിറങ്ങുകയുള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :