മുംബൈ പൊലീസിലല്ല, മുംബൈ ദോസ്തിലാണ് പൃഥ്വി!

WEBDUNIA|
PRO
പൃഥ്വിരാജിനെ നായകനാക്കി ‘മുംബൈ പൊലീസ്’ എന്ന സിനിമയെടുക്കാന്‍ സംവിധായകന്‍ റോഷന്‍ ആന്‍‌ഡ്രൂസ് കുറേ കാലമായി ശ്രമിക്കുന്നു. എന്നാല്‍ പൃഥ്വിയുടെ തിരക്ക് കാരണം ഒന്നും നടക്കുന്നില്ല. ഒടുവില്‍ പൃഥ്വിയോട് സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തിയ ശേഷം മുംബൈ പൊലീസില്‍ മറ്റൊരു നായകനെ അവതരിപ്പിക്കാനാണ് ഇപ്പോള്‍ റോഷന്‍ നോക്കുന്നത്.

അതേസമയം മുംബൈ പൊലീസിനെ കൈവിട്ട പൃഥ്വിയുടെ പുതിയ ചിത്രത്തിന് ‘മുംബൈ ദോസ്ത്’ എന്ന് പേരിട്ടു. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതുന്ന ഈ സിനിമ സംവിധാ‍നം ചെയ്യുന്നത് നവാഗതനായ ഫസലാണ്. ഏപ്രില്‍ ആദ്യവാരം കൊച്ചിയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

നരേന്‍, ബാബുരാജ്, സുരാജ്, ശങ്കര്‍, മോഹിനി തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമയില്‍ അനന്യയാണ് നായിക. ക്ലാസ്മേറ്റ്സിനും റോബിന്‍‌ഹുഡിനും ശേഷം പൃഥ്വിയും നരേനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മുംബൈ ദോസ്ത്. ഡ്രീം ടീം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹൌളി പോട്ടൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പി സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം വിദ്യാസാഗറാണ്. ചൈനാ ടൌണിന് ശേഷം റാഫി മെക്കാര്‍ട്ടിന്‍ എഴുതുന്ന ഈ സിനിമ സൌഹൃദത്തിന്‍റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലറാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :