മമ്മൂട്ടിയും തമിഴ് നടന് അര്‍ജുനും അഭിനയിക്കുന്ന ദ്വിഭാഷാ ചിത്രം പൂര്‍ത്തിയായി. മലയാളത്തില്‍ വന്ദേമാതരം എന്നും തമിഴില്‍ അറുവടൈ എന്നും പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചെന്നൈയ്ക്ക് അടുത്തുള്ള സെങ്കുന്ട്രം എന്ന സ്ഥലത്ത് ചിത്രീകരിച്ചു.
മിലിറ്ററി ഇന്റലിജന്‍സ് ഓഫീസറായി മമ്മൂട്ടിയും തമിഴ്നാട് പൊലീസ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായി അര്‍ജുനും വേഷമിടുന്നു.
തമിഴ്നാട് - കേരളാ അതിര്‍ത്തിയില്‍ നടക്കുന്ന ചില സംഭവവികാസങ്ങളുടെ അന്വേഷണവുമായി മുന്നോട്ട് നീങ്ങുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത് കൊടും ഭീകരവാദികളെ പറ്റിയുള്ള വിവരങ്ങളാണ്. ഭീകരവാദികളെ അമര്‍ച്ച ചെയ്യാന്‍ ഇരു ഉദ്യോഗസ്ഥരും നടത്തുന്ന പരിശ്രമങ്ങളാണ് ഈ ചിത്രത്തിലൂടെ ചുരുളഴിയുക. അടുത്തുതന്നെ ഈ സിനിമ കേരളത്തിലെയും തമിഴ്നാട്ടിലെയും തീയേറ്ററുകളില്‍ എത്തും.
സ്നേഹയും ശ്രദ്ധാ ആര്യയും ഈ സിനിമയില്‍ നായികമാരാവുന്നു. ജഗദീഷ് ഉള്‍പ്പെടെ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ഈ ബിഗ് ബജറ്റ് ചിത്രം തീയേറ്ററുകളിലെത്തുക.
അരവിന്ദാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നിര്‍മാണം ഹെണ്‍റി. മമ്മൂട്ടിക്ക് വന്‍ ഹിറ്റ് സമ്മാനിച്ച മറുമലര്ച്ചിയെന്ന തമിഴ് സിനിമ നിര്‍മിച്ചതും ഹെണ്റിയാണ്.