മമ്മൂട്ടിയല്ല; കെ കെ രാജീവിന്റെ നായകന്‍ ജയറാം!

WEBDUNIA|
PRO
PRO
നിരവധി ജനപ്രിയ സീരിയലുകള്‍ ഒരുക്കിയ കെ കെ രാജീവ് ഒരു സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിട്ട് നാളുകള്‍ ഏറെയായി. മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്തു കൊണ്ട് സിനിമയില്‍ തുടക്കം കുറിക്കാനായിരുന്നു രാജീവിന്‍റെ ആഗ്രഹം. ‘ചെമ്പകരാമന്‍’ എന്ന് പേരിട്ട് ഒരു തിരക്കഥയും രാജീവ് ഒരുക്കി. മമ്മൂട്ടിക്ക് അത് ഇഷ്ടമാകുകയും ചെയ്തു. കാവ്യാ മാധവനെ മമ്മൂട്ടിയുടെ നായികയായും തീരുമാനിച്ചു. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റും മറ്റ് പ്രശ്നങ്ങളും കാരണം പ്രൊജക്ട് നീണ്ടു പോകുകയാണ്.

മിനിസ്ക്രീനില്‍ രാജീവിന്റെ ജൂനിയറായിരുന്ന പലരും ബിഗ്‌സ്ക്രീനിലെത്തി വിജയിക്കുകയും ചെയ്തു. എന്തായാലും ഉടന്‍ തന്നെ ഒരു സിനിമ ഒരുക്കാനുള്ള തീരുമാനത്തിലാണ് രാജീവ്. എന്നാല്‍ നായകന്‍ മമ്മൂട്ടിയല്ല. ജയറാമിനെ നായകനാക്കിയാണ് രാജീവ് തന്റെ ആദ്യ സിനിമ ഒരുക്കുന്നത്. റീമ കല്ലിംഗലും ഷീലയും ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു കുടുംബചിത്രമാണ് രാജീവ് ഒരുക്കുന്നത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രം സെവന്‍ ആര്‍ട്സിന്റെ ബാനറില്‍ ജി പി വിജയ്കുമാറാണ് നിര്‍മ്മിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :