മമ്മൂട്ടിച്ചിത്രം വൈശാഖ് ചെയ്യുന്നില്ല, സംവിധായകന്‍ മാറി; മമ്മൂട്ടി കോളജ് പ്രൊഫസറാകുന്നു!

മമ്മൂട്ടി വീണ്ടും കോളജ് പ്രൊഫസര്‍; അടിപൊളി ആക്ഷന്‍ കോമഡി ത്രില്ലര്‍

Mammootty, Vysakh, JAy Vasudev, Udaykrishna, Pulimurugan, Mohanlal, മമ്മൂട്ടി, വൈശാഖ്, അജയ് വാസുദേവ്, ഉദയ്കൃഷ്ണ, പുലിമുരുകന്‍, മോഹന്‍ലാല്‍
Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (12:55 IST)
മമ്മൂട്ടി വീണ്ടും കോളജ് പ്രൊഫസറാകുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇത്. തിരക്കഥയെഴുതുന്നു. ടോമിച്ചന്‍ മുളകുപ്പാടം ചിത്രം നിര്‍മ്മിക്കുമെന്നാണ് വിവരം.

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന മമ്മൂട്ടിച്ചിത്രം വൈശാഖ് സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തേ കിട്ടിയ വിവരം. എന്നാല്‍ സംവിധായകന്‍റെ സ്ഥാനത്ത് വൈശാഖിന് പകരം അജയ് വാസുദേവ് ആണ് എത്തിയിരിക്കുന്നത്.

രാജാധിരാജ എന്ന മെഗാഹിറ്റ് സിനിമയ്ക്ക് ശേഷം അജയ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണിത്. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന സിനിമ. ഈ പ്രൊജക്ടിലേക്ക് ദിലീപിനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് മമ്മൂട്ടി മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

മഴയെത്തും മുന്‍പെയ്ക്ക് ശേഷം മമ്മൂട്ടി കോളജ് പ്രൊഫസറാകുന്ന ചിത്രമാണിത്. തിരക്കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. കോമഡിയും ആക്ഷനും സെന്‍റിമെന്‍റ്സുമുള്ള എന്‍റര്‍ടെയ്നരായിരിക്കും ഈ സിനിമ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :