മമ്മൂട്ടി പുലിമുരുകന്‍ കണ്ടു, എന്നിട്ട് എന്തുപറഞ്ഞു എന്നറിയേണ്ടേ?

പുലിമുരുകന്‍ കണ്ടിട്ട് മമ്മൂട്ടി ഇങ്ങനെ പറഞ്ഞു!

Pulimurugan, Mammootty, Mohanlal, Vysakh, Peter Hein, Udaykrishna, പുലിമുരുകന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, വൈശാഖ്, പീറ്റര്‍ ഹെയ്ന്‍, ഉദയ്കൃഷ്ണ
Last Modified വെള്ളി, 4 നവം‌ബര്‍ 2016 (14:57 IST)
മമ്മൂട്ടി ബ്രഹ്‌മാണ്ഡചിത്രമായ പുലിമുരുകന്‍ കണ്ടു. നടനും സുഹൃത്തുമായ കുഞ്ചനോടൊപ്പമാണ് മമ്മൂട്ടി ചിത്രം കണ്ടത്. പുലിമുരുകനിലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ മമ്മൂട്ടിയെ വല്ലാതെ ആകര്‍ഷിച്ചതായി കുഞ്ചന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിന്‍റെ സൂപ്പര്‍ പ്രകടനത്തെ മമ്മൂട്ടി ഏറെ പ്രശംസിച്ചതായും കുഞ്ചന്‍ വെളിപ്പെടുത്തി. മമ്മൂട്ടിയുടെ വീട്ടിലെ തിയേറ്ററില്‍ മെഗാസ്റ്റാറിനായി പുലിമുരുകന്‍റെ അണിയറപ്രവര്‍ത്തകര്‍ പ്രത്യേക പ്രദര്‍ശനം ഏര്‍പ്പാട് ചെയ്യുകയായിരുന്നു.

75 കോടിയും കടന്ന് പുലിമുരുകന്‍റെ കളക്ഷന്‍ കുതിക്കുകയാണ്. വിദേശരാജ്യങ്ങളിലും പുലിമുരുകന്‍ തരംഗമാണ്. മലയാള സിനിമയില്‍ അനുപമമായ സ്ഥാനം സ്വന്തമാക്കിയ പുലിമുരുകന് രണ്ടാം ഭാഗത്തേക്കുറിച്ചും ആലോചനയുണ്ട്.

പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് പുലിമുരുകനെ മറ്റ് ഭാഷക്കാര്‍ക്കും പ്രിയങ്കരമാക്കുന്നത്. ചിത്രത്തിന്‍റെ മലയാളം പതിപ്പ് കാണാന്‍ ചെന്നൈയില്‍ തമിഴ് - തെലുങ്ക് പ്രേക്ഷകരുടെ തള്ളിക്കയറ്റം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :