മമ്മൂട്ടി ടാക്സി ഡ്രൈവര്‍, ഒരു റോഡ് മൂവി!

WEBDUNIA|
PRO
ദുല്‍ക്കര്‍ സല്‍മാന്‍റെ ഒരു റോഡ് മൂവി തിയേറ്ററില്‍ നിറഞ്ഞോടുന്ന സമയമാണിത്. അപ്പോള്‍ത്തന്നെ, മമ്മൂട്ടിയുടെ റോഡ് മൂവിയുടെ വാര്‍ത്ത എത്തുമ്പോള്‍ അത് യാദൃശ്ചികം, കൌതുകകരം. അതേ, മമ്മൂട്ടി ഒരു റോഡ് മൂവിയില്‍ അഭിനയിക്കുകയാണ്.

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഒരു ടാക്സി ഡ്രൈവറുടെ ജീവിതത്തില്‍ ഒരു ദീര്‍ഘദൂര യാത്രയിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയമെന്നറിയുന്നു.

ജോഷ്വാ ന്യൂട്ടന്‍ ഈ സിനിമയുടെ തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണ്. ഋതു, ഓഫ് സീസണ്‍(കേരളാ കഫെ) എന്നീ ശ്യാമപ്രസാദ് സിനിമകളുടെ രചന ജോഷ്വാ ന്യൂട്ടന്‍റേതായിരുന്നു.

അതേസമയം, ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ആര്‍ട്ടിസ്റ്റ്’ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി മുന്നേറുകയാണ്.

വാല്‍ക്കഷണം: മമ്മൂട്ടിയുടെ സമീപകാലചിത്രം ‘ബാവുട്ടിയുടെ നാമത്തില്‍’, അതിലും അദ്ദേഹത്തിന് ഡ്രൈവര്‍ വേഷമായിരുന്നു!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :