ഭാര്യ ഒന്ന്, മക്കള്‍ മൂന്ന്

PROPRO
സംവിധായകന്‍ രാജസേനന്‍ ആദ്യമായി നായകനാകുന്ന ചിത്രമാണ് ‘ഭാര്യ ഒന്ന്, മക്കള്‍ മൂന്ന്’. രാജസേനന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനി സിനിമയുടെ ബാനറില്‍ അലക്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റെജി ഫോട്ടോ പാര്‍ക്കിന്‍റെ കഥയ്ക്ക് രാജസേനന്‍ തിരക്കഥ രചിക്കുന്നു. സംഭാഷണം കിഷോര്‍. റഹ്‌മാനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പളുങ്കിലൂടെ പ്രശസ്തയായ ലക്‍ഷ്മി ശര്‍മയാണ് രാജസേനന്‍റെ നായിക.

ജഗതി ശ്രീകുമാര്‍, മുരളി, സംവൃത സുനില്‍ തുടങ്ങിയവരും ഭാര്യ ഒന്ന്, മക്കള്‍ മൂന്നിലെ അഭിനേതാക്കളാണ്. രസകരമായ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ രാജസേനന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. പഴയ രാജസേനന്‍ - ജയറാം ചിത്രങ്ങളുടെ മാതൃകയിലാണ് ഈ സിനിമ തയ്യാറാക്കുന്നത്.

ഒരു സമ്പന്ന കുടുംബത്തില്‍ നിന്ന് പിതാവുമായി തെറ്റിപ്പിരിഞ്ഞ് പോസ്‌റ്റ്‌ മാസ്‌റ്ററായി ജീവിക്കേണ്ടി വരുന്ന ചന്ദ്രമോഹന്‍ എന്ന കഥാപാത്രത്തെയാണ് രാജസേനന്‍ അവതരിപ്പിക്കുന്നത്. പരിമിത ശമ്പളം കൊണ്ട് ഭാര്യയെയും മൂന്ന് മക്കളെയും പോറ്റേണ്ടി വരുന്ന അയാളുടെ ജീവിതത്തിലെ പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം.

WEBDUNIA|
മേയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും. ഗുരുവായൂരാണ് പ്രധാന ലൊക്കേഷന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :