പ്രിയങ്കയുടെ ‘ഫാഷന്‍’ വസ്ത്ര വിശേഷം

PROPRO
മധുര്‍ഭണ്ഡാര്‍ക്കറുടെ 'ഫാഷനില്‍' ബോളിവുഡ്‌ ‘ഹോട്ട്‌‘ സുന്ദരി പ്രിയങ്ക ചോപ്ര എത്തുന്നത്‌ 137 വ്യത്യസ്ത വേഷങ്ങളില്‍.

മോഡലിങ്ങ്‌ രംഗത്തെ പിന്നാമ്പുറ കഥകളെ കുറിച്ചുള്ള സിനിമയില്‍ ഒരു ചെറിയ പട്ടണത്തില്‍ നിന്നെത്തി മുംബൈ മഹാനഗരത്തിലെ വന്‍കിട മോഡലായി മാറുന്ന മാഘ്‌നാ മാത്തൂര്‍ എന്ന കഥാപാത്രത്തെയാണ്‌ പ്രിയങ്ക അവതരിപ്പിക്കുന്നത്‌.

സിനിമക്ക്‌ വേണ്ടി ഫാഷന്‍ റാമ്പുകളില്‍ എത്തുന്നതിന്‌ സുന്ദരി 137 വേഷങ്ങളാണ്‌ മാറി മാറി അണിഞ്ഞത്‌. ഒരു മോഡലിന്‍റെ ഒന്നര വര്‍ഷത്തെ ജീവിതമാണ്‌ സിനിമയിലൂടെ പറയുന്നത്‌.

പഞ്ചാബി സുന്ദരിയാകാന്‍ വേണ്ടി ആറു കിലോഗ്രാം വരെ ഭാരം കൂട്ടിയെന്നും, സിനിമ ചിത്രീകരണത്തിനിടെ ഭാരം കുറച്ചുകൊണ്ടിരുന്നു എന്നും പ്രിയങ്ക പറഞ്ഞു.
PROPRO

കങ്കണ റാണത്ത്‌, പുതുമുഖം മുഗ്‌ധ ഗോഡ്‌സെ, അര്‍ബ്ബാസ്‌ ഖാന്‍, അര്‍ജാന്‍ ബാവ്‌ജ തുടങ്ങിയ താരങ്ങള്‍ സിനിമയിലുണ്ട്‌.

കരണ്‍ ജോഹറിന്‍റെ ‘ദോസ്‌താന’യാണ്‌ പ്രിയങ്കയുടെ റിലീസ്‌ ആകാനുള്ള അടുത്ത ചിത്രം.

ഷാരൂഖാനൊപ്പം ‘ബില്ലു ബാര്‍ബറിലും’ ‘ഡോണി’ന്‍റെ അടുത്ത ഭാഗത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്‌.
WEBDUNIA|
‘ഫാഷനി‍ല്‍’ ഗേ ചുംബനം ഇല്ല


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :