പൃഥ്വിക്ക് തമിഴ് വേണ്ട, നല്ല സിനിമ മതി!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
അന്യഭാഷാ ചിത്രങ്ങള്‍ ചെയ്യാന്‍ വിശാലമായ താല്‍പ്പര്യമാണ് മലയാളത്തിലെ താരങ്ങള്‍ക്ക്. കൂടുതല്‍ നല്ല പ്രതിഫലവും വലിയ ഇന്‍‌ഡസ്ട്രിയുമാണ് അവരെ ആകര്‍ഷിക്കുന്നത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചുകഴിഞ്ഞു മലയാളത്തിന്‍റെ ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. എന്നാല്‍ അന്യഭാഷാ ചിത്രങ്ങളോട് അതിരില്ലാത്ത പ്രേമമൊന്നും പൃഥ്വിക്കില്ല.

2010ല്‍ മണിരത്നം സംവിധാനം ചെയ്ത രാവണന്‍ ആണ് പൃഥ്വിരാജ് ഒടുവില്‍ അഭിനയിച്ച തമിഴ് സിനിമ. അതിന് ശേഷം അവസരങ്ങള്‍ വരാഞ്ഞിട്ടല്ല. വന്നവയൊക്കെ പൃഥ്വി ഒഴിവാക്കി വിടുകയായിരുന്നു.

“പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഒരുപക്ഷേ നല്ല സിനിമകളില്‍ അഭിനയിക്കുന്നില്ലായിരിക്കാം, പക്ഷേ ഒരിക്കലും ഞാന്‍ ഒരു മോശം സിനിമയുടെ ഭാഗമാകില്ല. വ്യത്യസ്തവും മികച്ചതുമായ കഥാപാത്രങ്ങള്‍ക്കായാണ് ഞാന്‍ കാത്തിരിക്കുന്നത്” - പൃഥ്വിരാജ് വ്യക്തമാക്കി.

കനാകണ്ടേന്‍, പാരിജാതം, മൊഴി, ശത്തം പോടാതേ, കണ്ണാമൂച്ചി ഏനടാ, വെള്ളിത്തിരൈ, നിനൈത്താലേ ഇനിക്കും, രാവണന്‍ എന്നിവയാണ് പൃഥ്വിരാജ് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍.

വാല്‍ക്കഷണം: തമിഴ് ചിത്രങ്ങള്‍ വേണ്ടെന്നുവച്ച പൃഥ്വി തന്‍റെ ആദ്യ ഹിന്ദിച്ചിത്രം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അനുരാഗ് കശ്യപ് നിര്‍മ്മിച്ച ‘അയ്യാ’. റാണി മുഖര്‍ജിയാണ് നായിക. ബോളിവുഡില്‍ യഷ്‌രാജ് ഫിലിംസിന്‍റെ പുതിയ ചിത്രത്തിലേക്കും പ്രവാല്‍ രാമന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലേക്കും പൃഥ്വിരാജ് കരാറായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :