ദിലീപിന് ഇനി ഹോട്ടല്‍ കച്ചവടവും

PROPRO
'പാവപ്പെട്ടവരുടെ മോഹന്‍ലാല്‍' എന്ന്‌ ദിലീപിനെ വിശേഷിപ്പിക്കാമോ? മിമിക്രിവേദികളില്‍ ലാലിനെ അവതരിപ്പിച്ചിരുന്ന ദിലീപ്‌ സിനിമയിലെത്തുമ്പോഴും അഭിനയത്തില്‍ നിന്ന്‌ ലാല്‍ പൂര്‍ണ്ണമായും വിട്ടു പോയിരുന്നില്ല.

താരമായി മാറിയപ്പോഴും ലാല്‍ സഞ്ചരിച്ച വഴി തന്നെയാണ്‌ ദിലീപ്‌ തെരഞ്ഞെടുക്കുന്നത്‌. ഭക്ഷണപ്രിയനായ ലാലിനെ പിന്തുടര്‍ന്ന്‌ ഹോട്ടല്‍ വ്യവസായത്തിലേക്ക്‌ കടക്കുകയാണ്‌ ദിലീപ്‌.

ലാലിനെ പോലെ സിനിമ നിര്‍മ്മാണ കമ്പനി ഇപ്പോള്‍ തന്നെ ദിലീപിന്‌ ഉണ്ട്‌. ഗ്രാന്‍റ് പ്രൊഡക്ഷന്‍ കമ്പനി മികച്ച നിലയില്‍ മുന്നോട്ട്‌ പൊയ്‌കൊണ്ടിരിക്കുന്നു. അമ്മക്ക്‌ വേണ്ടി ഗ്രാന്‍റ് പ്രൊഡക്ഷന്‍സ്‌ നിര്‍മ്മിക്കുന്ന ‘ട്വന്‍റി20’ വന്‍ സംഭവം തന്നെയായി മാറിയിട്ടുണ്ട്‌.

ദിലീപിന്‍റെ അനുജന്‍ അനൂപാണ്‌ ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റെ കാര്യക്കാരനെങ്കില്‍ സഹോദരി ഭര്‍ത്താവ്‌ സുരാജുമായി ചേര്‍ന്നാണ്‌ ദിലീപ്‌ ഹോട്ടല്‍ കച്ചവടം ആരംഭിക്കുന്നത്‌.

കൊച്ചിയിലെ ഒബ്‌റോണ്‍ മാളിലാണ്‌ ദിലീപ്‌ റെസ്റ്റോറണ്ട്‌ തുറക്കുക. ഇവിടെ ഫുഡ് കോര്‍ട്ടുകളും ആരംഭിക്കും. വിദേശത്തു നിന്നും പാചക വിദഗ്‌ധന്മാര്‍ ഇതിനോടകം എത്തിക്കഴിഞ്ഞു. മലയാളിയെ ചൈനീസ്‌ ഭക്ഷണം പരിചയപ്പെടുത്തുക എന്ന ദൌത്യമാണ്‌ ദിലീപ്‌ ഏറ്റെടുക്കാന്‍ പോകുന്നത്‌.

ടൂറിസം രംഗത്തും ദിലീപ്‌ ഇതിനോടകം മുന്നേറിയിട്ടുണ്ട്‌. ആലപ്പുഴയില്‍ ദിലീപിന്‌ ഹൗസ്‌ ബോട്ട്‌ സര്‍വ്വീസ്‌ ഉണ്ട്‌. റിയല്‍ എസ്‌റ്റേറ്റ്‌ രംഗത്തും താരം കൈവച്ചു കഴിഞ്ഞു.

WEBDUNIA|
അഭിനയത്തിലും കച്ചവടത്തിലും ദിലീപ്‌ ലാലിനെ പിന്തുടരുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :