ഞാനും ഒരു റഹ്‌മാന്‍ ഫാന്‍: ആഷ്

PROPRO
എ ആര്‍ റഹ്‌മാന് ഓസ്കര്‍ നോമിനേഷന്‍ ലഭിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ ഉണ്ടാക്കാത്ത പുകിലുകളൊന്നുമില്ല. ഓസ്കര്‍ അവാര്‍ഡല്ല അംഗീകാരത്തിന്‍റെ അവസാനവാക്കെന്നും, സ്ലംഡോഗ് മില്യണയര്‍ ഇന്ത്യയുടെ ദാരിദ്ര്യത്തെ കച്ചവടമാക്കാന്‍ ശ്രമിക്കുന്നുവെന്നുമൊക്കെയാണ് ബിഗ്‌ബി തട്ടി വിട്ടത്. റഹ്‌മാനെക്കാള്‍ റസുല്‍ പൂക്കുട്ടിക്ക് നോമിനേഷന്‍ ലഭിച്ചതിലാണ് താന്‍ സന്തോഷിക്കുന്നതെന്നും ബച്ചന്‍ പറഞ്ഞിരുന്നു.

എന്നാല്‍ റഹ്‌മാന് ഓസ്കര്‍ ലഭിച്ചപ്പോള്‍, ലോകം മുഴുവന്‍ അതില്‍ സന്തോഷിച്ചപ്പോള്‍, ബിഗ്‌ബിയും റഹ്‌മാനെ അഭിനന്ദിച്ച് പ്രതികരണം അറിയിച്ചു. ഓസ്കര്‍ നേടിയ വേളയില്‍ റഹ്‌മാനെയോ സ്ലംഡോഗിനെയോ വിമര്‍ശിച്ചാല്‍ താന്‍ ഒറ്റപ്പെട്ടു പോകുമെന്ന് ബച്ചന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.

എന്നാല്‍ ബച്ചന്‍റെ നിലപാടില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് മരുമകള്‍ ഐശ്വര്യ റായിയുടെ സമീപനം. താന്‍ എ ആര്‍ റഹ്‌മാന്‍റെ ഒരു കടുത്ത ആരാധികയാണെന്ന് ഐശ്വര്യ തുറന്നു പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് റഹ്‌മാന്‍റെ നേട്ടത്തില്‍ ഐശ്വര്യ സന്തോഷം അറിയിച്ചത്.

“എ ആര്‍ റഹ്‌മാനൊപ്പം ജോലിചെയ്യുന്നത് അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണ്. എന്‍റെ ഭാഗ്യം എന്താണെന്നു വച്ചാല്‍, ഞാന്‍ അഭിനയിച്ചിട്ടുള്ള കൂടുതല്‍ ചിത്രങ്ങളുടെയും സംഗീതം റഹ്‌മാനായിരുന്നു. ബോളിവുഡില്‍ താല്‍ മുതല്‍ ഗുരു വരെ. തമിഴില്‍ ഇരുവര്‍ മുതല്‍ രാവണ വരെ. റഹ്‌മാന്‍റെ സംഗീതത്തോട് എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹം ഒരു അനുഗ്രഹിക്കപ്പെട്ട കലാകാരനാണ്. ഓസ്കര്‍ എന്നത് ഒരു ആഗോള ബഹുമതിയാണ്. അതിന് ഏറെ പ്രത്യേകതയുണ്ട്.” - ഐശ്വര്യ പറയുന്നു.

WEBDUNIA|
എന്തായാലും മരുമകളുടെ നിലപാട്‌ ബിഗ്‌ബിക്ക് അംഗീകരിക്കേണ്ടിവരുമെന്നാണ് ബോളിവുഡ് പാപ്പരാസികളുടെ അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :