'ജോഡി'ക്ക് മൂന്ന് അവാര്‍ഡുകള്‍

PROPRO
വാര്‍ത്താധിഷ്ഠിത ചാനലുകളില്‍ ഒന്നാംസ്ഥാനത്ത് നില്‍‌ക്കുന്ന ആജ് തക് നടത്തിയ വോട്ടെടുപ്പില്‍ ഷാരൂഖ് ഖാന്‍ നായകനായ ‘റബ് നേ ബനാ ദി ജോഡി’ക്ക് മൂന്ന് അവാര്‍ഡുകള്‍.

മൂവീ മസാല എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തില്‍ നവാഗത പ്രതിഭയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത് ‘റബ് നേ ബനാ ദി ജോഡി’യിലെ നായികയായ അനുഷ്ക ശര്‍മ്മയ്ക്കാണ്. ഈ ചിത്രം സംവിധാനം ചെയ്ത ആദിത്യ ചോപ്രയ്ക്കാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്.

“ആദിത്യാ ചോപ്രയ്ക്കും ഷാരൂഖ് ഖാനുമൊപ്പം ഒരു യഷ് രാജ് സിനിമയില്‍ അഭിനയിച്ചത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നാണ്. ലഭിച്ചിരിക്കുന്ന ഈ അവാര്‍ഡാവട്ടെ, ഇരട്ടിമധുരവും. യഷ് രാജ് ഫിലിംസ് എനിക്ക് നല്‍‌കിയിരിക്കുന്ന ഈ തകര്‍പ്പന്‍ അവസരത്തോട് നീതി പുലര്‍ത്താന്‍ ഇനിയുള്ള ചിത്രങ്ങളില്‍ എനിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.” - അനുഷ്ക പറഞ്ഞു.

ന്യൂഡല്‍‌ഹി| WEBDUNIA|
‘റബ് നേ ബനാ ദി ജോഡി’യുടെ ഗംഭീര വിജയത്തോടെ 2008 സ്വന്തമാക്കിയിരിക്കുകയാണ് യഷ് രാജ് ഫിലിംസ്. ‘ന്യൂയോര്‍ക്ക്’ എന്ന എന്ന വന്‍ ബജറ്റ് ചിത്രമാണ് ഈ വര്‍ഷാരംഭത്തില്‍ യഷ് രാജ് ഫിലിംസിന്‍റേതായി പുറത്തുവരാന്‍ പോകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :