ജയറാമും സന്ധ്യയും തമ്മിലുള്ള വിവാഹത്തിന് സഹായി ഭാഗ്യരാജ്!

Last Updated: വെള്ളി, 20 ജൂണ്‍ 2014 (15:06 IST)
തമിഴില്‍ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ വരുന്നു. 'തുണൈ മുതല്‍‌വര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഭാഗ്യരാജും ജയറാമുമാണ് നായകന്‍‌മാര്‍. ശ്വേതയും കാതല്‍ സന്ധ്യയും നായികമാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ വിവേകാനന്ദന്‍.

ജയറാമും ഭാഗ്യരാജും അടുത്ത സുഹൃത്തുക്കളായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സന്ധ്യയാണ് ഈ ചിത്രത്തില്‍ ജയറാമിന്‍റെ ജോഡി. ഇവര്‍ തമ്മിലുള്ള വിവാഹത്തിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നത് ഭാഗ്യരാജിന്‍റെ കഥാപാത്രമാണ്.

തിരുവനന്തപുരത്തുകാരിയായാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. അവര്‍ തമിഴ്നാട്ടിലെത്തുകയും ഭാഗ്യരാജിന്‍റെ കഥാപാത്രവുമായി പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നു. ഒരിടവേളയ്ക്ക് ശേഷം ശ്വേത അഭിനയിക്കുന്ന സിനിമയാണ് തുണൈ മുതല്‍‌വര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :