തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി ‘പ്രജാരാജ്യത്തില്‍’ നിന്ന് പുറത്താക്കപ്പെടുമോ? കാത്തിരുന്ന് കാണേണ്ടി വരും. ലക്ഷക്കണക്കിന് അണികളെ സാക്ഷിയാക്കി തിരുപ്പതി വെങ്കിടേശ്വരന് മുന്നില്‍ ചിരിഞ്ജീവി പ്രഖ്യാപിച്ച പാര്‍ട്ടിയുടെ പേര് കുഴപ്പത്തിലായിരിക്കുന്നു.
‘പ്രജാരാജ്യം’ എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ചിരഞ്ജീവിയുടെ അനുയായികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴാണ് പുതിയ പ്രശ്നം ഉടലെടുത്തത്. ഇതേ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാന്‍ വേറെ ആരോ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു.
കഡപ്പ ജില്ലയില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ് പ്രജാരാജ്യം പാര്‍ട്ടിക്ക് അംഗീകാരം തേടി ചിരഞ്ജീവിയേക്കാള് മുന്നേ അപേഷ സമര്‍പ്പിച്ചത്. പേരിന് ഇതുവരെ കമ്മീഷന് അംഗീകാരം കൊടുത്തിട്ടില്ല, എന്നാല്‍ ഈ വിഷയം പരിഗണനയില്‍ വരുമ്പോള്‍ ആദ്യം അപേക്ഷ സമര്‍പ്പിച്ച വ്യക്തിക്കായിരിക്കും മുന്‍തൂക്കം ലഭിക്കുക.
WEBDUNIA|
അതേസമയം, ആദ്യ കണ്വന്ഷന് വന്‍ വിജയമായ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ഊര്‍ജ്ജം പകരാനായി രഥയാത്ര നടത്താനുള്ള ശ്രമത്തിലാണ് ചിരഞ്ജീവി. സെപ്തംബര്‍ ആദ്യവാരം ചിരഞ്ജീവിയുടെ രഥയാത്ര ആരംഭിക്കും