ചലച്ചിത്ര മേളയ്ക്കെതിരെ സംവിധായകര്‍

PROPRO
കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള മലയാള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനെതിരെ സംവിധായകര്‍ രംഗത്ത്‌ എത്തി.

മേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കാത്ത ഡോ. ആര്‍ ബിജു (രാമന്‍), അശോക്‌ ആര്‍ നാഥ്‌ (മിഴികള്‍ സാക്ഷി) എന്നിവരാണ്‌ സിനിമാ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്‌.

സെലക്ഷന്‍ കമ്മറ്റികളില്‍ സിനിമയുമായി ബന്ധമില്ലാത്തവരാണ്‌ ഉള്ളതെന്നും മേളക്ക്‌ പിന്നില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്നവര്‍ സ്ഥാനമാനങ്ങള്‍ ദുരൂപയോഗം ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു.

മേളയിലേക്ക്‌ ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം വ്യക്തമാക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.

ആണവകരാര്‍ അടക്കമുള്ള ഗൗരവവിഷയമാണ്‌ ബിജുവിന്‍റെ ‘രാമന്‍’ കൈകാര്യം ചെയ്‌തത്‌. തീവ്രവാദ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ടു പോകുന്ന അമ്മയുടെ വേദനയാണ്‌ മോഹന്‍ലാല്‍ ചിത്രമായ ‘മിഴികള്‍ സാക്ഷി’യുടെ പ്രമേയം.

ചിത്രങ്ങള്‍ മേളയില്‍ സമാന്തരമായി പ്രദര്‍ശിപ്പിക്കുമെന്നും ഇവര്‍ അവകാശപ്പെട്ടു. ബിജുവിന്‍റെ ആദ്യ ചിത്രമായ ‘സൈറ’ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

‘മിഴികള്‍’ ഈറനാക്കുന്ന ‘സാക്ഷി’
അടയാളവും ആകാശഗോപുരവും മത്സരിക്കും

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :