ഗ്രേറ്റ്ഫാദറിന് ചെലവ് 10 കോടി, 25 ദിവസം കൊണ്ട് 100 കോടി ലക്‍ഷ്യം; മമ്മൂട്ടി അധോലോകനായകനല്ല - ആദ്യം തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍: ഇതാ എല്ലാ വിവരങ്ങളും!

The Great Father, Mohanlal, Mammootty, David Ninan, Arya, Prithviraj, ദി ഗ്രേറ്റ്ഫാദര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ഡേവിഡ് നൈനാല്‍, ആര്യ, പൃഥ്വിരാജ്
BIJU| Last Modified ചൊവ്വ, 28 മാര്‍ച്ച് 2017 (13:09 IST)
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റ്ഫാദര്‍’ ഈ മാസം 30ന് റിലീസാവുകയാണ്. മമ്മൂട്ടി നായകനാകുന്ന സിനിമ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസാവുകയാണ്. റിലീസിന് മുമ്പ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ ലീക്കായതാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയാകെ ചര്‍ച്ചയാകുന്നത്.

എന്നാല്‍ ചിത്രത്തേക്കുറിച്ച് ഇതുവരെ കേട്ടതൊന്നും പൂര്‍ണമായും സത്യമല്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന നായകന്‍ ഡേവിഡ് നൈനാല്‍ അധോലോകനായകനല്ല. അയാള്‍ ഒരു ബില്‍ഡറാണ്!

പത്തുകോടി രൂപയാണ് ചിത്രത്തിന് ചെലവ്. ആദ്യ 25 നാളുകള്‍ക്കുള്ളില്‍ 100 കോടി രൂപയാണ് കളക്ഷന്‍ പ്രതീക്ഷിക്കുന്നത്. പുലിമുരുകന് ശേഷം 100 കോടി ക്ലബിലെത്തുന്ന മലയാളചിത്രമാക്കി ഗ്രേറ്റ്ഫാദറിനെ മാറ്റുകയാണ് ലക്‍ഷ്യം.

അതിനനുസരിച്ചുള്ള മാര്‍ക്കറ്റിംഗും റിലീസുമാണ് ദി ഗ്രേറ്റ്ഫാദറിന് നല്‍കുന്നത്. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വില്ലനായി എത്തുക ആര്യയാണ് എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോല്‍ കേള്‍ക്കുന്നത് പൃഥ്വിരാജ് തന്നെയായിരിക്കും ഈ സിനിമയില്‍ വില്ലനാവുക എന്നതാണ്.

സിനിമയുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ മോഹന്‍ലാല്‍ അടുത്ത ചിത്രത്തിനായി ഹനീഫ് അദേനിക്ക് ഡേറ്റ് നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :