ഗിന്നസ് പക്രു ഇനി ജയറാമിന്‍റെ അച്ഛന്‍!

WEBDUNIA|
PRO
PRO
ഗിന്നസ് പക്രു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. പക്രുവിന്‍റെ വിശേഷങ്ങള്‍ ദിവസം ചെല്ലുന്തോറും മാധ്യമങ്ങളില്‍ നിറയുകയാണ്. ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയതിന് പിന്നാലെ ലിറ്റില്‍ ലോതര്‍ എന്ന ചിത്രത്തില്‍ പക്രു നായകനായി അഭിനയിക്കുന്നു. ആ ചിത്രത്തില്‍ പക്രുവിന് ആറ് നായികമാരാണ്. പുതിയ മുഖത്തിലെയും പട്ടണത്തില്‍ ഭൂതത്തിലെയും കഥാപാത്രങ്ങള്‍ ഹിറ്റായിക്കഴിഞ്ഞു. ഇപ്പോഴിതാ പുതിയ വാര്‍ത്ത. ജയറാമിന്‍റെ അച്ഛനായി പക്രു വേഷമിടുന്നു.

ജയറാം നായകനാകുന്ന പുതിയ ചിത്രത്തിലാണ് പക്രു ജയറാമിന്‍റെ അച്ഛനായി അഭിനയിക്കുന്നത്. എന്നാല്‍ ഈ പ്രൊജക്ടിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല. ഒരു കോമഡി എന്‍റര്‍ടെയ്നറാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് വ്യക്തം. ചിത്രത്തിന്‍റെ പിന്നണിയില്‍ ഉള്ളവര്‍ ആരൊക്കെ എന്നതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വായനക്കാര്‍ക്ക് നല്‍കാനാകും എന്ന് പ്രതീക്ഷിക്കുന്നു.

ഗിന്നസ് പക്രു എന്ന ഉണ്ടപ്പക്രു നായകനാകുന്ന ലിറ്റില്‍ ലോതര്‍ ഒരു ആക്ഷന്‍ കോമഡിച്ചിത്രമാണ്. റെജി മാത്യു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ബാബു ആന്‍റണി, ഭീമന്‍ രഘു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

എന്തായാലും വലിയ താരങ്ങള്‍ പോലും സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ പണിപ്പെടുന്നതിനിടയില്‍ ഗിന്നസ് പക്രു എന്ന കൊച്ചു സൂപ്പര്‍താരം വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :