കമൽഹാസനും ജയറാമും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു !

Kamalhasan, Jayaram, Appa Amma Vilayattu, Mammootty, Mohanlal, കമൽഹാസൻ, ജയറാം, അപ്പ അമ്മ വിളയാട്ട്, മമ്മൂട്ടി, മോഹൻലാൽ
Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (21:28 IST)
കമല്‍ഹാസന്‍റെ നായികയായി വീണ്ടും അമല വരുന്നു. സത്യ, പുഷ്പകവിമാനം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച ഈ ജോഡി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വീണ്ടും ഒന്നിക്കുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമലയാണ് ചിത്രത്തിലെ നായികയെന്ന് കമല്‍ഹാസന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ചിത്രത്തിന് 'അപ്പ അമ്മ വിളയാട്ട്' എന്ന് പേരിട്ടു. 'അമ്മ നാനാ ആതാ' എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. എന്നാൽ മലയാളം ചിത്രത്തിന് പേരിട്ടിട്ടില്ല.

രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ട്. രാജീവ്കുമാറിന്‍റെ ആദ്യചിത്രമായ ചാണക്യനില്‍ കമല്‍ഹാസന്‍ നായകനായിരുന്നു. അതിന് ശേഷം 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജീവ്കുമാറും കമലും ഒന്നിക്കുന്നത്.

ചാണക്യനിലാണ് കമല്‍ഹാസനൊപ്പം ജയറാം ആദ്യമായി അഭിനയിക്കുന്നത്. അതേ ടീമിനെ വീണ്ടും കൊണ്ടുവന്ന് ഒരു വലിയ ഹിറ്റുകൂടി സമ്മാനിക്കാനാണ് രാജീവ് കുമാറിന്‍റെ ശ്രമം. ഒപ്പം അമല കൂടിയാകുമ്പോള്‍ തമിഴ് പ്രേക്ഷകര്‍ക്ക് ഇരട്ടി സന്തോഷം. മാത്രമല്ല, കമൽ സിനിമകളിലെ മറ്റൊരു നായികാസാന്നിധ്യമായിരുന്ന സറീനാ വഹാബും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തെനാലി, പഞ്ചതന്ത്രം, നളദമയന്തി, ഉത്തമവില്ലന്‍ എന്നീ തമിഴ് ചിത്രങ്ങളിലും കമല്‍ഹാസനും ജയറാമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്(നളദമയന്തിയില്‍ ജയറാമും കമലും അതിഥികളായിരുന്നു). ജയറാം നായകനായ ഫോര്‍ ഫ്രണ്ട്സ് എന്ന മലയാളചിത്രത്തില്‍ കമല്‍ഹാസന്‍ അതിഥിതാരമായും അഭിനയിച്ചിട്ടുണ്ട്.

മഹാനഗരം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, കണ്ണെഴുതി പൊട്ടും‌തൊട്ട്, ശേഷം, ഇവര്‍, സീതാ കല്യാണം, ഒരുനാള്‍ വരും, രതിനിര്‍വേദം തുടങ്ങിയവയാണ് ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്
മാര്‍ച്ച് അവസാന ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍
ആഭ്യന്തര ക്രിക്കറ്റില്‍ കേദാര്‍ ജാദവ് മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി നല്‍കിയത് മൂന്നുലക്ഷം രൂപ, രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് അന്വേഷണത്തില്‍ ...

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ...

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്ന് ചൈന
അമേരിക്കെതിരെ ചൈന പ്രഖ്യാപിച്ച 34 ശതമാനം നികുതി ഏപ്രില്‍ എട്ടിന് പിന്‍വലിക്കണം എന്നാണ് ...

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ...

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു
മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിനാണ് പൊള്ളലേറ്റത്.