കമ്മട്ടിപ്പാടം അഡള്‍ട്ട്‌സ് ഒണ്‍ലിയുടെ 'എ' അല്ല, അതൊരു എ ക്ലാസ് പടമാണ്; സെന്‍സര്‍ ബോര്‍ഡിനെതിരെ ഷൈന്‍ ടോം ചാക്കോ

കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്‍ രാജീവ് രവിയ്ക്ക് പിന്നാലെ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത്.

കമ്മട്ടിപ്പാടം, സെന്‍സര്‍ ബോര്‍ഡ്, ഷൈന്‍ ടോം ചാക്കോ kammattipaadam, senser board, dhine tom chakko
സജിത്ത്| Last Modified ചൊവ്വ, 24 മെയ് 2016 (16:57 IST)
കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്‍ രാജീവ് രവിയ്ക്ക് പിന്നാലെ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത്.
കമ്മട്ടിപ്പാടത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ചാണ് ഷൈന്‍ രംഗത്തെത്തിയിരിക്കുന്നത്.

കമ്മട്ടിപ്പാടത്തില്‍ ഷൈന്‍ ടോം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കമ്മട്ടിപ്പാടം ഒരു 'എ പട'മാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. എന്നാല്‍ അതൊരു എ ക്ലാസ് പടമാണ്. അതായത് ഒരു എ ഗ്രേഡ് സിനിമ. കാണാതെ വിട്ടുകളയരുതാത്ത ഒരു ചിത്രം. ഷൈന്‍ തന്റെ ഫേസ്‌ബുക്കില്‍ വ്യക്തമാക്കി.

കമ്മട്ടിപ്പാടത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ കാരണം തനിക്ക് മനസിലായിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രാജീവ് രവി പറഞ്ഞിരുന്നു. എന്നാല്‍ ഈ സിനിമ പ്രതിനിധീകരിക്കുന്ന ജീവിത പരിസരം മുതിര്‍ന്നവര്‍ക്കാണ് മനസിലാവുകയെന്നും കൂടാതെ ചിത്രത്തിലെ വയലന്‍സും 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള കാരണമായെന്നാണ് ഒരു സെന്‍സര്‍ ബോര്‍ഡ് അംഗം ഇതിനെതിരെ പ്രതികരിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :