കണ്ണുതുറന്ന് കാണൂ, ഗ്രേറ്റ്ഫാദര്‍ 25 കോടി; അതും മിന്നുന്ന വേഗത്തില്‍ - ഇന്ത്യയാകെ മമ്മൂട്ടി മാനിയ!

Mammootty, The Great Father, Mohanlal, Haneef Adeni, Pulimurugan, Vysakh, Prithviraj, Arya,  മമ്മൂട്ടി, ദി ഗ്രേറ്റ്ഫാദര്‍, ഹനീഫ് അദേനി, മോഹന്‍ലാല്‍, പുലിമുരുകന്‍, വൈശാഖ്, പൃഥ്വിരാജ്, ആര്യ
BIJU| Last Modified ചൊവ്വ, 4 ഏപ്രില്‍ 2017 (13:20 IST)
ഇങ്ങനെയൊരു സംഭവം മലയാള സിനിമയില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇത്രയും വേഗത്തില്‍ ഒരു സിനിമ 25 കോടി കളക്ഷന്‍ നേടുന്നതും ഇതാദ്യം. ഇത് മമ്മൂട്ടി എന്ന മഹാനടന്‍റെ കരിയറിലെ പുതിയ അധ്യായം. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ സുവര്‍ണലിപികളിലെഴുതേണ്ട അധ്യായം!

ദി ഗ്രേറ്റ് ഫാദര്‍ 25 കോടി കളക്ഷന്‍ പിന്നിട്ട് മുന്നേറുമ്പോള്‍ ഇത് മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷത്തിമര്‍പ്പിന്‍റെ സമയമാണ്. വെറും ആറുകോടി ബജറ്റിലൊരുങ്ങിയ ഒരു സിനിമയാണിത്. സംവിധായകന്‍ ഹനീഫ് അദേനി നവാഗതനാണ്. വിദേശ ലൊക്കേഷനുകളോ കണ്ണഞ്ചിപ്പിക്കുന്ന വി എഫ് എക്സ് വിദ്യകളോ ഇല്ല. ഉള്ളത് മമ്മൂട്ടി എന്ന നടന്‍ മാത്രം. കാമ്പുള്ളൊരു കഥ മാത്രം.

ഈ രീതിയിലാണ് ഗ്രേറ്റ്ഫാദറിന്‍റെ കുതിപ്പെങ്കില്‍ വെറും 20 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബിലെത്തുമെന്നാണ് വിവരം. ഇതിനപ്പുറം മലയാള സിനിമയ്ക്ക് എന്താണ് വേണ്ടത്! മെഗാസ്റ്റാര്‍ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം പഴങ്കഥയായിരിക്കുന്നു. ഇനി വലിയ സിനിമകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ ഗ്രേറ്റ്ഫാദറിനെ മറികടക്കുന്ന ചിത്രങ്ങള്‍ക്കായി തയ്യാറെടുക്കുക.

“ഗ്രേറ്റ്ഫാദര്‍ ഇത്രവലിയ വിജയമാക്കിയതിന് ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും നന്ദിപറയുന്നു. ഈ സിനിമ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തു. ഏറ്റവും വേഗത്തില്‍ 20 കോടി പിന്നിടുന്ന സിനിമയായി. ഒരു നവാഗത സംവിധായകന്‍ വെറും ആറുകോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രമാണിത്. ഇത് ഒരു ആഘോഷമാണ്. സമാനതകളില്ലാത്ത മലയാള സിനിമാ പ്രേക്ഷകരുടെ കരുത്തിലേക്ക് ഒരു കണ്ണുതുറപ്പിക്കലാണ്” - മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :