'ഒരേ കടലിന്‌' ജര്‍മ്മന്‍ പുരസ്‌കാരം

PROPRO
വിവാഹത്തിനും പ്രണയത്തിനും ഇടയില്‍ പെട്ട പെണ്ണിന്‍റെ കഥപറഞ്ഞ ശ്യാമപ്രസാദിന്‍റെ ഒരേ കടലിന്‌ ജര്‍മ്മിനിയില്‍ നടന്ന ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ പ്രേക്ഷക അംഗീകാരം.

ബോളിവുഡ്‌ ചിത്രങ്ങളെ പിന്തള്ളിയാണ്‌ ഇന്ത്യന്‍ ചിത്രങ്ങളുടെ മേളയില്‍ ‘ഒരേ കടല്‍ ’ പ്രേക്ഷകരുടെ മുക്തകണ്‌ഠമായ പ്രശംസ പിടിച്ചു പറ്റിയത്‌. ജൂറി അംഗം കൂടിയ ശോഭഡേയുടെ പക്കല്‍ നിന്നും ശ്യാമ പ്രസാദ്‌ പുരസ്‌കാരം ഏറ്റുവാങ്ങി.

മനീഷ്‌ ആചാര്യയുടെ ‘ലയണ്‍സ്‌ ഓഫ്‌ പഞ്ചാബ്’‌, ഉമേഷ്‌ കുല്‍ക്കര്‍ണ്ണിയുടെ ‘വാലു, ദ വൈല്‍ഡ്‌ ബുള്‍ ’, ജഗ്‌ മുദ്രയുടെ പുതിയ ചിത്രമായ ‘ഷൂട്ട്‌ അറ്റ്‌ സൈറ്റ്‌’തുടങ്ങിയ ചിത്രങ്ങളെയാണ്‌ ‘ഒരേ കടല്‍ ’ പിന്തള്ളിയത്‌.
ശ്യാമപ്രസാദ്‌
PROPRO


അഞ്ച്‌ ദിവസത്തെ മേളയില്‍ ഇരുപത്‌ ഇന്ത്യന്‍ ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. കുനാല്‍ കോഹ്ലിയുടെ റാണി മുഖര്‍ജി ചിത്രമായ ‘തോഡാ പ്യാര്‍ തോഡാ മാജിക്കും’ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഷാരൂഖാനും ബോളിവുഡിനും അപ്പുറം ഇന്ത്യന്‍ ചിത്രങ്ങള്‍ ഉണ്ടെന്ന്‌ പ്രേക്ഷകര്‍ക്ക്‌ ബോധ്യപ്പെട്ടതിന്‍റെ അംഗീകാരമാണ്‌ ഒരേ കടലിന്‌ ലഭിച്ചതെന്ന്‌ ശോഭ ഡേ അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെ വലിയ ആരാധികയാണ്‌ താനെന്ന്‌ വെളിപ്പെടുത്താനും ശോഭ ഡേ മടിച്ചില്ല.

WEBDUNIA|
ബംഗാളി നോവലിനെ അധികരിച്ച്‌ ചിത്രീകരിച്ച മലയാള ചിത്രത്തെ വിദേശരാജ്യത്തെ പ്രേക്ഷകര്‍ സ്വീകരിക്കുന്നത്‌ വലിയ അംഗീകാരമായി കാണുന്നതായി ശ്യാമപ്രസാദ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :