എത്തുന്നു പ്രണവ് മോഹന്‍ലാല്‍; തിരിച്ചുവരവ് മണിരത്നം ചിത്രത്തിലൂടെ

WEBDUNIA|
PRO
PRO
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പ്രിയപുത്രനും തട്ടകമാക്കാനൊരുങ്ങുന്നു. അതെ പ്രണവ് മോഹന്‍ലാല്‍ തിരിച്ചുവരികയാണ്. മണിരത്നം സിനിമയിലൂടെ. ഒരു വലിയ ലോഞ്ചിംഗിലൂടെയാണ് പ്രണവിന്റെ വരവ്. ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അഭിനയിച്ചാണ് പ്രണവ് ഹരിശ്രീ കുറിച്ചത്. അതിന് ശേഷം മേജര്‍ രവിയും അമനക്കരയും ഒന്നിച്ച് സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലും ബാലതാരമായി പ്രണവെത്തി. ഇതിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡും പ്രണവിനെ തേടിയെത്തി.

പിന്നീട് കാലങ്ങള്‍ക്കുശേഷം സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രണവ് പ്രത്യക്ഷപ്പെട്ടു. അതോടെ പ്രണവിന്റെ വരവ് സംബന്ധിച്ച് അഭ്യൂഹം ശക്തിപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ത്തകളില്‍നിന്നെല്ലാം പ്രണവ് ഒഴിഞ്ഞുമാറി കൊണ്ടിരിയ്ക്കുന്നു.

അടുത്ത പേജില്‍: യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :