ആര്യ ആദ്യം ദുല്‍ക്കറായി, ഇനി നിവിന്‍ പോളിയാകും!

Last Modified ബുധന്‍, 13 ജനുവരി 2016 (16:52 IST)
തമിഴില്‍ യുവതാരങ്ങള്‍ക്കിടയില്‍ പ്രേക്ഷകസ്വീകാര്യതയുള്ള നടനാണ് ആര്യ. ഒരുപാട് വലിയ ഹിറ്റുകള്‍ ആര്യയുടേതായുണ്ട്. ഇപ്പോള്‍ മലയാളത്തിലെ മെഗാഹിറ്റ് ചിത്രം ‘ബാംഗ്ലൂര്‍ ഡെയ്സ്’ തമിഴിലേക്ക് പോകുമ്പോള്‍ അതില്‍ ദുല്‍ക്കര്‍ സല്‍മാന്‍ അവതരിപ്പിച്ച അര്‍ജുന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

മലയാളത്തിലെ യുവതാരങ്ങളുടെ വമ്പന്‍ ഹിറ്റുകള്‍ സശ്രദ്ധം വീക്ഷിക്കുന്ന തമിഴ്താരമാണ് ആര്യ. അതുകൊണ്ടുതന്നെ മലയാളത്തിലെ മികച്ച വിജയചിത്രങ്ങള്‍ റീമേക്ക് ചെയ്യാന്‍ ആര്യയ്ക്ക് താല്‍പ്പര്യമുണ്ട്.

‘ഒരു വടക്കന്‍ സെല്‍‌ഫി’ എന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിന്‍റെ ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. നിവിന്‍ പോളി അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായി ആര്യയെ പരിഗണിക്കുന്നു എന്നാണ് സൂചനകള്‍.

വടക്കന്‍ സെല്‍ഫി സംവിധാനം ചെയ്ത ജി പ്രജിത്ത് തന്നെയാണ് തമിഴിലും ചിത്രം ഒരുക്കുന്നത്. ‘ബെന്‍സ് വാസു’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഈ തമിഴ് ചിത്രം ആരംഭിക്കാനാണ് പരിപാടിയെന്നറിയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :