ആമിര്‍ഖാന്‍ ആണായിപ്പിറന്നാല്‍ അതാണ് വിദ്യാബാലന്‍!

WEBDUNIA|
PRO
ആമിര്‍ഖാന്‍ അറിയപ്പെടുന്നത് മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നാണ്. രാജ്യത്തെ ഏറ്റവും മികച്ച നടന്‍‌മാരില്‍ ഒരാള്‍. വലിയ ഇനിഷ്യല്‍ പുള്‍ സൃഷ്ടിക്കുന്ന ആള്‍. മികച്ച സിനിമകള്‍ മാത്രം ചെയ്യണമെന്ന് നിര്‍ബന്ധമുള്ളയാള്‍.

നടിമാരില്‍ ആരെങ്കിലും ആമിര്‍ഖാനെപ്പോലെയുണ്ടോ? ഉണ്ട് എന്ന് പറയുന്നത് ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളായ അനുരാഗ് കശ്യപ് ആണ്. അനുരാഗിന്‍റെ അഭിപ്രായത്തില്‍ ആമിര്‍ഖാനും അമിതാഭ് ബച്ചനും പോലെയാണ് വിദ്യാബാലന്‍. ചുരുക്കത്തില്‍ ‘ഫീമെയില്‍ ആമിര്‍ഖാന്‍’ തന്നെ.

“നായകന്‍മാര്‍ക്ക് തുല്യമായ പ്രതിഫലം നായികമാര്‍ക്ക് ലഭിക്കാറില്ല. കൂടുതല്‍ ജനങ്ങളെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നതും നായകതാരങ്ങള്‍ തന്നെ. എന്നാല്‍ കാര്യങ്ങള്‍ മാറുകയാണ്. മാറ്റം വിദ്യാ‍ബാലനിലൂടെയാണ്. വിദ്യ ഒരു ഫീമെയില്‍ ആമിര്‍ഖാനോ ബച്ചനോ ഒക്കെ ആയിരിക്കുന്നു. ഇത് വളരെ നല്ല കാര്യമാണ്. വിദ്യയെപ്പോലെ കൂടുതല്‍ നടിമാര്‍ ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്” - അനുരാഗ് കശ്യപ് പറയുന്നു.

കഹാനി, ഡേര്‍ട്ടി പിക്ചര്‍, നോ വണ്‍ കില്‍ഡ് ജെസീക്ക തുടങ്ങിയ സിനിമകളാണ് വിദ്യാബാലനെ ബോളിവുഡിന്‍റെ താരറാണിയാക്കിയത്. ഡേര്‍ട്ടി പിക്ചറിലൂടെ വിദ്യയ്ക്ക് മികച്ച നടിക്കുന്ന ദേശീയ പുരസ്കാരവും ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :