പെര്ഫെക്ഷന്റെ കാര്യത്തില്‍ നിര്‍ബന്ധമുള്ള നടനാണ് മമ്മൂട്ടി. എത്ര റിസ്ക് എടുത്തായാലും താന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പരമാവധി ശ്രമം നടത്തുന്നയാളാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സൈലന്‍സ്.
സൈലന്‍സിന്റെ ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു രംഗത്തില്‍ കഥാഗതിയെയാകെ മാറ്റിത്തീര്‍ക്കുന്ന ഒരു കാര്‍ ചേസ് രംഗത്തില്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് മമ്മൂട്ടി പെര്‍ഫോം ചെയ്തിരിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരം നല്ല സ്പീഡില്‍ കാര്‍ റിവേഴ്സില്‍ ഓടിച്ചാണ് മമ്മൂട്ടി അത്ഭുതം കാണിച്ചത്.
സിനിമയുടെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ വരുന്ന ആക്ഷന്‍ രംഗത്തിലാണ് മമ്മൂട്ടിയുടെ ‘റിവേഴ്സ് ഡ്രൈവ്’ ഉള്ളത്. ഏറെ ബുദ്ധിമുട്ടുള്ള ആ രംഗം അനായാസമായി പൂര്‍ത്തിയാക്കി മമ്മൂട്ടി ലൊക്കേഷനിലുള്ളവരെ ത്രില്ലടിപ്പിച്ചു.
ക്രിസ്മസിന് റിലീസാകുന്ന സൈലന്‍സിന്റെ ഹൈലൈറ്റ് തന്നെയായിരിക്കും മമ്മൂട്ടിയുടെ ഈ സാഹസിക രംഗം.