ആകാശഗംഗ തമിഴിലേക്ക്, ലക്ഷ്മി മേനോന്‍ നായിക!

Last Modified ഞായര്‍, 25 മെയ് 2014 (14:33 IST)
"പുതുമഴയായി വന്നൂ നീ..." എന്ന് പാടി പ്രേക്ഷകരെ ഭയപ്പെടുത്തിയ യക്ഷി ഇനി തമിഴിലേക്ക്. അതേ, 1999ലെ ബ്ളോക്ക് ബസ്റ്റര്‍ മലയാളചിത്രം 'ആകാശഗംഗ' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു.

ചിത്രത്തില്‍ ദിവ്യാ ഉണ്ണി ശ്രദ്ധേയമാക്കിയ നായികാ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് തമിഴകത്തെ പ്രമുഖ നായിക ലക്ഷ്മി മേനോന്‍ ആണ്‌. വിനയന്‍ തന്നെയാണ്‌ തമിഴ് ചിത്രവും സംവിധാനം ചെയ്യുന്നത്.

നിലവില്‍ ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന 3ഡി സിനിമയുടെ പണിപ്പുരയിലാണ്‌ വിനയന്‍. ആ ചിത്രം പൂര്‍ത്തിയായതിന്‌ ശേഷമായിരിക്കും തമിഴ് ആകാശഗംഗയുടെ ചിത്രീകരണം തുടങ്ങുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :