അസല്‍ എത്തുന്നത് അഞ്ഞൂറ്‌ തിയേറ്ററുകളില്‍

WEBDUNIA|
PRO
അജിത് നായകനാകുന്ന ‘അസല്‍’ ലോകമെമ്പാടുമായി അഞ്ഞൂറ് സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. ഫെബ്രുവരി 12നാണ് ഈ ചിത്രം റിലീസാകുന്നത്. മുമ്പ് അജിത്തിന്‍റെ ബില്ല 300 പ്രിന്‍റുകളുമായി പുറത്തിറങ്ങിയിരുന്നു. സരണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് അജിത്തിന്‍റെ വിവിധ ഗെറ്റ് അപുകളാണ് മുഖ്യ ആകര്‍ഷണം. മലയാളി സുന്ദരി ഭാവനയും സമീരാ റെഡ്ഡിയുമാണ് ചിത്രത്തിലെ നായികമാര്‍.

ലോകമെമ്പാടും നെറ്റുവര്‍ക്കുള്ള ഒരു അധോലോക നായകനായാണ് ഈ ചിത്രത്തില്‍ തലൈ അജിത് അഭിനയിക്കുന്നത്. ഗംഭീര ഇനിഷ്യല്‍ കളക്ഷനാണ് ഈ ചിത്രത്തിന് പ്രതീക്ഷിക്കപ്പെടുന്നത്. ‘അടുത്ത രജനീകാന്ത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അജിത് തന്‍റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു സിനിമയുമായാണ് എത്തുന്നത് എന്നത് പ്രത്യേകതയാണ്. ഒട്ടേറെ സര്‍പ്രൈസുകള്‍ ആരാധകര്‍ക്കായി അജിത് ഈ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

ശിവാജി ഫിലിംസ് നിര്‍മ്മിച്ച അസലില്‍ നിര്‍മ്മാതാവിന്‍റെ വേഷത്തിലുപരി ശക്തമായ ഒരു കഥാപാത്രത്തെയും പ്രഭു അവതരിപ്പിക്കുന്നുണ്ട്. സുഹാസിനി, സമ്പത്ത്, പ്രദീപ് റാവത്ത്, യുഗി സേതു എന്നിവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യുഗി സേതുവാണ് അസലിന്‍റെ രചന നിര്‍വഹിച്ചത്. സംഗീതം ഭരദ്വാജ്. മലേഷ്യയും പാരിസുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :