രേണുക വേണു|
Last Modified ശനി, 17 ജൂലൈ 2021 (15:47 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സെറീന വഹാബ്. ഹിന്ദി സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്തും സെറീന മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ന് സെറീനയുടെ 62-ാം ജന്മദിനമാണ്. 1959 ജൂലൈ 17 നാണ് സെറീനയുടെ ജനനം.
സെറീനയുടെ പ്രണയവും വിവാഹവും ഏറെ ചൂടേറിയ ചര്‍ച്ചയായിരുന്നു. നടനും സംവിധായകനും നിര്‍മാതാവുമായ ആദിത്യ പഞ്ചോളിയാണ് സെറീനയുടെ ഭര്‍ത്താവ്. 'കലങ്ക് കാ ടിക' എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ആദിത്യയും സെറീനയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇരുവരും അടുത്തു, പ്രണയത്തിലായി. സെറീനയേക്കാള്‍ ആറ് വയസ് കുറവാണ് ആദിത്യയ്ക്ക്. ഒടുവില്‍ 1986 ല്‍ ഇരുവരും വിവാഹിതരായി. വിവാഹസമയത്ത് സെറീനയുടെ പ്രായം 27 ആയിരുന്നു. എന്നാല്‍, ആദിത്യ പഞ്ചോളിക്ക് വയസ് 21 മാത്രം ! ആദിത്യയുമായുള്ള ബന്ധം സെറീനയുടെ അമ്മ എതിര്‍ത്തിരുന്നു. സെറീനയുടെ കുടുംബത്തില്‍ പലര്‍ക്കും ഈ വിവാഹത്തിനു താല്പര്യമില്ലായിരുന്നു. എന്നാല്‍, ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് സെറീനയും ആദിത്യയും ഒന്നിക്കുകയായിരുന്നു.