അഭിറാം മനോഹർ|
Last Updated:
വെള്ളി, 4 ജൂണ്‍ 2021 (20:40 IST)
ബോളിവുഡ് നടി യാമി ഗൗതവും സംവിധായകൻ ആദിത്യ ധറും വിവാഹിതരായി.കൊവിഡ് സാഹചര്യത്തിൽ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങള്‍ വിവാഹിതരായി.ഏറ്റവുമടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്.സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനകളും ആഗ്രഹിക്കുന്നു. യാമി ഗൗതവും ആദിത്യ ധറും സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ.ചിത്രത്തില്‍ യാമി ഗൗതവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.