താമര ചിഹ്നത്തില്‍ വോട്ട് ചെയ്യും, നാടിന് അഴിമതിയില്ലാത്ത വേഗത വേണം,ഇനിയും വോട്ട് നശിപ്പിക്കാന്‍ വയ്യെന്ന് ഹരീഷ് പേരടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (10:06 IST)
കേരളത്തിലെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസ് പുതിയ ചര്‍ച്ചകള്‍ക്ക് കൂടി തുടക്കമിട്ടു. 130 കിലോമീറ്റര്‍ വേഗതയില്‍ ഭാവിയില്‍ വന്ദേ ഭാരത് ഓടുമെന്ന റിപ്പോര്‍ട്ടര്‍ സത്യമാണെങ്കില്‍ താന്‍ ഇനിമുതല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് നടന്‍ ഹരീഷ് പേരടി. എന്നാല്‍ ഈ പോസ്റ്റിന് നേരെ വിമര്‍ശനങ്ങളും ഉയരുന്നു.

ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്

എനിക്ക് 53 വയസ്സുകഴിഞ്ഞു ...ഒരു കോണ്‍ഗ്രസ്സ് കുടുംബത്തില്‍ ജനിച്ച ഞാന്‍ വോട്ടവകാശം കിട്ടിയതു മുതല്‍ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്..പക്ഷെ ഈ വാര്‍ത്തയിലെ വേഗത എന്റെ ജീവിതത്തില്‍ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാന്‍ സാധിച്ചാല്‍ BJPയുടെ വര്‍ഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാന്‍ BJPയുടെ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യും...ഇല്ലെങ്കില്‍ BJPക്കെതിരെ വിരല്‍ ചൂണ്ടുകയും ചെയ്യും...കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം...ഇനിയും എന്റെ വോട്ട് നശിപ്പിക്കാന്‍ വയ്യാ...





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :