മമ്മൂട്ടിയുടെ ജീവിതം സിനിമയാകുമ്പോള്‍, കഥ എങ്ങനെയുള്ളത് ? സൂചന നല്‍കി ജൂഡ് ആന്റണി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 മെയ് 2023 (09:30 IST)
സിനിമ ആകുകയാണെങ്കില്‍ അത് എത്തരത്തിലുള്ള സ്റ്റോറി ആയിരിക്കും പറയുക എന്ന സൂചന നല്‍കി സംവിധായകന്‍ ജൂഡ് ആന്റണി.

മമ്മൂക്കയുടെ ജീവിതം ഭയങ്കര ഇന്‍സ്പയറിങ്ങാണ്.സിനിമാറ്റിക് സംഭവങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്നതെന്ന് ജൂഡ് ആന്റണി പറഞ്ഞു.

വൈക്കത്ത് ചെമ്പ് പോലൊരു സ്ഥലത്ത് സാധാരണക്കാരനായ ഒരു പയ്യന്‍ അന്നത്തെ കാലത്ത് മാസികകളില്‍ അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് പരസ്യം കണ്ട് ഫോട്ടോ പോസ്റ്റ് ചെയ്യുക. 'ഒന്ന് ആലോചിച്ചു നോക്കൂ, എന്ത് പാഷനേറ്റായിരിക്കും ആ മനുഷ്യന്‍ എന്ന്. ആ പയ്യന്‍ പിന്നീട് മലയാള സിനിമയുടെ മെഗാസ്റ്റാറായി മാറിയ കഥയെന്ന് പറയുന്നത് ഉഗ്രന്‍ കഥയാണ് മമ്മൂക്ക യഥാര്‍ത്ഥത്തില്‍ നമ്മള്‍ കാണുന്ന ആളേയല്ല. സിനിമാറ്റിക് സംഭവങ്ങളാണ് അ?ദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്നത്. പഞ്ച പാവവും പച്ച മനുഷ്യനും ഉ?ഗ്രന്‍ ക്രിയേറ്റീവ് മനുഷ്യനുമാണ് മമ്മൂക്ക.-ജൂഡ് ആന്റണി പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :