'താന്‍ എന്തൊരു അച്ഛനാണ്'; സലിംകുമാറിനോട് തമിഴ് സംവിധായകന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (15:32 IST)
സലിംകുമാറിന്റെ മകന്‍ ചന്തുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും വന്‍ വിജയമായി മാറിയ സിനിമയുടെ സന്തോഷം അറിയിക്കാനായി തമിഴ് സംവിധായകന്‍ എന്‍.കൃഷ്ണ സലിംകുമാറിനെ ഫോണില്‍ വിളിച്ചു. ഹിറ്റായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മകന്റെ സിനിമ കണ്ടിട്ടില്ലെന്ന് സംവിധായകനോട് മറുപടിയായി സലിംകുമാര്‍ പറഞ്ഞു. ഇത് കേട്ട് കൃഷ്ണ, സലിംകുമാറിനോട് താന്‍ എന്തൊരു അച്ഛനാണെന്നാണ് ചോദിച്ചത്. അതിന് പിറ്റേദിവസം തന്നെ സിനിമ പോയി കണ്ടെന്നും സലിംകുമാര്‍ പറയുന്നു.

'സിനിമ ഇറങ്ങി ഒരുമാസം കഴിഞ്ഞപ്പോള്‍ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ എന്‍.കൃഷ്ണ വിളിച്ചു. അദ്ദേഹത്തിന്റെ 'നെടുംപാലയ്' എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.


തമിഴ്‌നാട്ടില്‍ മലയാള സിനിമ ഹിറ്റായി ഓടുന്നു എന്ന സന്തോഷം പറയാനാണ് വിളിച്ചത്. മകന്‍ ചന്തു അതില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷം. ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കൃഷ്ണ പറഞ്ഞു,'സ്വന്തം മകന്‍ അഭിനയിച്ച ഹിറ്റ് സിനിമ ഒരു മാസം കഴിഞ്ഞു കാണാത്ത താന്‍ എന്തൊരു അച്ഛനാണ്'. പിറ്റേന്ന് തന്നെ ഞാന്‍ പോയി സിനിമ കണ്ടു.',- സലിംകുമാര്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :