മറ്റ് താരങ്ങളെല്ലാം സുരക്ഷിത താവളങ്ങളില്‍ ഒളിച്ചപ്പോള്‍ ഉയര്‍ന്നുകേട്ട വിയോജിപ്പിന്റെ ശബ്ദം; പൃഥ്വിരാജിനെ പിന്തുണച്ച് ബല്‍റാം

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 27 മെയ് 2021 (08:45 IST)

പൃഥ്വിരാജിനെതിരെ ബിജെപി ചാനല്‍ ജനം ടിവി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം. ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സംഘപരിവാരിവാറിന്റെ വാര്‍ത്താചാനല്‍ നേരിട്ടു നടത്തുന്ന വേട്ടയാടല്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബല്‍റാം പറഞ്ഞു. ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരിലാണ് സംഘപരിവാര്‍ ചനലായ ജനം ടിവി പൃഥ്വിരാജിനെതിരെ രംഗത്തെത്തിയത്.

വി.ടി.ബല്‍റാമിന്റെ കുറിപ്പ് ഇങ്ങനെ:


ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അഭിനേതാവ് പൃഥ്വിരാജിനെതിരെ സംഘപരിവാറിന്റെ വാര്‍ത്താ ചാനല്‍ നേരിട്ട് നടത്തുന്ന ഈ വേട്ടയാടല്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ല. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്റെ സുരക്ഷിത താവളങ്ങളില്‍ തലയൊളിപ്പിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ ഉയര്‍ന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്റേത്. അത് ഇന്ത്യയുടെ ഫെഡറല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നമ്മളോരോരുത്തരുടേയും ശബ്ദമാണ്. ഭരണവര്‍ഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്കനുവദിക്കാനാവില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :