കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (18:26 IST)
നടൻ
വിഷ്ണു വിശാൽ വിവാഹിതനാകുന്നു. പ്രശസ്ത
ബാഡ്മിൻറൺ താരം ജ്വാല ഗുട്ടയാണ് വധു. ജ്വാലയുടെ ജന്മദിനമായ ഇന്ന് ട്വിറ്ററിലൂടെയാണ് ഇതുവരും ഇക്കാര്യം അറിയിച്ചത്. എൻഗേജ്മെൻറ് ചിത്രങ്ങൾ വിഷ്ണു വിശാൽ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും വളരെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു.
"ജന്മദിനാശംസകൾ ജ്വാല ഗുട്ട. ജീവിതത്തിൻറെ പുതിയ തുടക്കം. നമുക്ക് പോസിറ്റീവായിരിക്കാം. മികച്ച ഭാവിയിലേക്ക് പ്രവർത്തിക്കാം. നമുക്കും ആര്യനും നമ്മളുടെ
കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ചുറ്റുമുള്ള ആളുകൾക്കും വേണ്ടി. നിങ്ങളുടെ എല്ലാം സ്നേഹവും അനുഗ്രഹങ്ങളും ആവശ്യമാണ്" - വിഷ്ണു വിശാൽ ട്വിറ്ററിൽ കുറിച്ചു.
രജനി നടരാജായിരുന്നു വിഷ്ണുവിൻറെ ആദ്യഭാര്യ. ഇവർക്ക് ആര്യൻ എന്നത് മകനുമുണ്ട്. 2018ലാണ് വിഷ്ണുവും രജനിയും വിവാഹമോചിതരായത്. ജ്വാലയുടെ ആദ്യ ഭർത്താവ് സഹ ബാഡ്മിന്റൺ താരം കൂടിയായിരുന്ന ചേതൻ ആനന്ദ് ആയിരുന്നു.